അജിത് പവാറിന്റെ മരണം: ആദ്യം ഡിജിസിഎ അന്വേഷണം പൂർത്തിയാകട്ടെ, രോഹിത് പവാറിന്റെ ആരോപണങ്ങളില്‍ ഫഡ്നാവിസ്
വിമാനത്തിന്റെ ബ്ലാക്ക് കണ്ടെടുത്തിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചതായും ഫഡ്‌നാവിസ് വ്യക്തമാക്കി.

- Published:
12 Feb 2026 11:37 AM IST

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) നടത്തുന്ന അന്വേഷണം പൂർത്തിയാകുന്നത് വരെ കാത്തിരിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
വിമാനത്തിന്റെ ബ്ലാക്ക് കണ്ടെടുത്തിട്ടുണ്ട്. എല്ലാ വശങ്ങളും പരിശോധിച്ചുകൊണ്ടുള്ള അന്വേഷണം ആരംഭിച്ചതായും ഫഡ്‌നാവിസ് വ്യക്തമാക്കി.
ജനുവരി 28ന് പൂനെ ജില്ലയിലെ ബാരാമതി എയർസ്ട്രിപ്പിന് സമീപം ലിയർജെറ്റ് വിമാനം തകർന്നുണ്ടായ അപകടത്തിലാണ് പവാറും ഒപ്പമുണ്ടായിരുന്ന നാല് പേരും കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി അജിത് പവാറിന്റെ അനന്തരവൻ രോഹിത് പവാർ എംഎൽഎ രംഗത്തെത്തിയിരുന്നു. വിവിധ ഏജൻസികളെ ഉൾപ്പെടുത്തി ഉന്നതതല അന്വേഷണം വേണമെന്നാണ് രോഹിത് പവാര്‍ ആവശ്യപ്പെടുന്നത്.
"രോഹിത് പവാർ എന്താണ് പറഞ്ഞതെന്ന് അറിയില്ല. ആർക്കെങ്കിലും എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവ പരിഹരിക്കപ്പെടണം. ഇത്തരത്തിലുള്ള കേസുകളിലെ അന്വേഷണം ഇന്ത്യൻ നിയമപ്രകാരമുള്ള അന്വേഷണ ഏജൻസികൾ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്, അവരുടെ കണ്ടെത്തല്‍ വരട്ടെ''- മുഖ്യമന്ത്രി വ്യക്തമാക്കി. പവാർ, പൈലറ്റ്, കോ-പൈലറ്റ് എന്നിവരുൾപ്പെടെ അഞ്ചുപേരുടെ ജീവൻ കവർന്ന അപകടത്തെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് ആദ്യമായി കത്തെഴുതിയത് താനാണെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു.
Adjust Story Font
16
