Quantcast

വാരാണസിയിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ട് പോയെന്ന് അഖിലേഷ് യാദവ്

സ്ഥാനാർഥികളെ അറിയിക്കാതെ ജില്ലാ മജിസ്‌ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും അഖിലേഷ്

MediaOne Logo

Web Desk

  • Updated:

    2022-03-08 16:20:50.0

Published:

8 March 2022 2:04 PM GMT

വാരാണസിയിൽ നിന്ന് വോട്ടിംഗ് യന്ത്രങ്ങൾ കടത്തിക്കൊണ്ട് പോയെന്ന് അഖിലേഷ് യാദവ്
X

ഉത്തർപ്രദേശിലെ വാരാണസിയിൽ വോട്ടിംഗ് യന്ത്രങ്ങൾ വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തുകൊണ്ടുപോയെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ്. വോട്ടിംഗ് യന്ത്രം കടത്തിയ ലോറി പിടികൂടിയെന്ന് പറഞ്ഞ അഖിലേഷ് യാദവ് കടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടു. സംഭവത്തിന്റെ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സ്ഥാനാർഥികളെ അറിയിക്കാതെ ജില്ലാ മജിസ്ട്രേറ്റ് വോട്ടിംഗ് യന്ത്രങ്ങൾ കൊണ്ടുപോയത് നിയമവിരുദ്ധമാണെന്നും നടന്നിരിക്കുന്നത് മോഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സിറ്റ് പോളുകൾ ബി ജെ പി വിജയിക്കുമെന്ന ധാരണ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഈ വാർത്ത യുപിയിലെ എല്ലാ നിയമസഭകളിലും ജാഗ്രത പാലിക്കാനുള്ള സന്ദേശമാണ് നൽകുന്നതെന്നും സംഭവം തെരഞ്ഞെടുപ്പ് കമ്മീഷൻ അന്വേഷിക്കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.


വോട്ടെണ്ണലിൽ കൃത്രിമം കാണിക്കാനുള്ള ശ്രമം തടയാൻ എസ്പി സഖ്യത്തിന്റെ എല്ലാ സ്ഥാനാർത്ഥികളും അനുഭാവികളും ക്യാമറയുമായി സജ്ജരായിരിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ജനാധിപത്യവും ഭാവിയും സംരക്ഷിക്കാൻ വോട്ടെണ്ണലിൽ പങ്കെടുക്കാനും ട്വീറ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു. ജനാധിപത്യത്തിനായുള്ള അവസാന പോരാട്ടമാണിതെന്നും അഖിലേഷ് പറഞ്ഞു. എന്നാൽ പരിശീലനത്തിന് ഉപയോഗിച്ച യന്ത്രങ്ങളാണ് പുറത്തേക്ക് മാറ്റിയതെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അവകാശപ്പെട്ടു.


Akhilesh Yadav alleges smuggling of voting machines from Varanasi utter pradesh

TAGS :

Next Story