'തേജോ മഹാലയ' താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കേന്ദ്രത്തിനും എഎസ്ഐക്കും നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി
താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമ്മീഷണറെ നിയോഗിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം

ലഖ്നൗ: താജ്മഹലില്‍ സര്‍വേ ആവശ്യപ്പെട്ടുള്ള ഹരജിയില്‍ നോട്ടീസയച്ച് അലഹബാദ് ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയ്ക്കുമാണ് നോട്ടീസ് അയച്ചിരിക്കുന്നത്.
താജ്മഹല്‍ ഹിന്ദു ക്ഷേത്രമാണെന്നും സര്‍വേ നടത്താന്‍ കമ്മീഷണറെ നിയോഗിക്കണമെന്നുമാണ് ഹരജിക്കാരുടെ ആവശ്യം. എന്നാല്‍ പ്രസ്തുത ഹരജി ആഗ്ര കോടതി നേരത്തെ തള്ളിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹരജിക്കാർ സമര്‍പ്പിച്ച അപ്പീലിലാണ് നടപടി.
ജസ്റ്റിസ് രോഹിത് രഞ്ജന്‍ അഗര്‍വാളിന്റെ ബെഞ്ചാണ് നോട്ടീസ് അയച്ചത്. താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും ഹരജിയില്‍ അവകാശപ്പെട്ടിരുന്നു. പൂജ നടത്താന്‍ അനുവദിക്കണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
താജ്മഹല്‍ 'തേജോ മഹാലയ' എന്ന ശിവക്ഷേത്രമാണെന്നാണ് ഹരജിക്കാരുടെ പ്രധാന വാദം. പതിനെട്ടാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ തേജോ മഹാലയ പിടിച്ചെടുത്ത് തകര്‍ക്കുകയും പിന്നീട് താജ്മഹല്‍ പണിയുകയുമായിരുന്നു എന്നാണ് ഹരജിയിലെ അവകാശവാദം.
Adjust Story Font
16

