ആനന്ദ് അംബാനി മെസിക്ക് സമ്മാനിച്ചത് അത്യാഡംബര വാച്ച്: വിലയോ..?
മെസിക്കൊപ്പമുള്ള ചിത്രങ്ങളില്‍ ആഡംബരത്തില്‍ ആനന്ദ് അംബാനിയും ഒട്ടുംപിറകിലല്ലായിരുന്നു

മുംബൈ:വൻ ഓളം സൃഷ്ടിച്ചാണ് അർജന്റീനിയൻ ഇതിഹാസം ലയണൽ മെസി ഇന്ത്യയിൽ നിന്ന് മടങ്ങിയത്. കൊൽക്കത്തയിൽ വന്നിറങ്ങിയത് മുതൽ പരിപാടികളെല്ലാം കഴിഞ്ഞ് പോകുന്നത് വരെ മെസി തന്നെയായിരുന്നു ഏവരുടെയും സംസാര വിഷയം.
മെസിയെ കാണാനും ഫോട്ടോ എടുക്കാനുമൊക്കെ വിഐപികളുടെ ഒരു നിരതന്നെയുണ്ടായിരുന്നു. മെസിയേടൊപ്പം ഫോട്ടോ എടുക്കുന്നതിനും മറ്റുമായി വിഐപികൾ കോടികൾ എറിഞ്ഞ വാർത്തയും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ മെസിക്ക് ലഭിച്ചൊരു സമ്മാനത്തെക്കുറിച്ചാണ് സോഷ്യൽ മീഡിയയിലെ ചർച്ച. അനിൽ അംബാനിയുടെ മകൻ ആനന്ദ് അംബാനിയാണ് വിലപിടിപ്പുള്ള സമാനം നൽകിയത്. 10.91 കോടി വരുന്നൊരു അത്യാഡംബര വാച്ചാണ് ആനന്ദ് അംബാനി, മെസിക്ക് സമ്മാനിച്ചതെന്നാണ് റിപ്പോർട്ടുകൾ.
റിച്ചാർഡ് മില്ലെയുടെ ആർഎം 003-വി2(Richard Mille RM 003-V2) എന്ന മോഡലാണ് ആനന്ദ് അംബാനി സമ്മാനിച്ചത്. ഇതൊരു ലിമിറ്റഡ് എഡിഷൻ മോഡലാണ്. ഗുജറാത്തിലെ ജാംനഗറിലുള്ള അനന്ത് അംബാനിയുടെ വന്യജീവി സംരക്ഷണ കേന്ദ്രമായ 'വൻതാര'യിലെ മെസിയുടെ ചിത്രങ്ങളിൽ അദ്ദേഹത്തിന്റെ കൈകളിൽ ഈ വാച്ചുണ്ട്. ആനന്ദിനൊപ്പമുള്ള മെസിയുടെ ഫോട്ടോയും പ്രചരിച്ചിരുന്നു. മെസി ഇന്ത്യയിലേക്ക് വന്നപ്പോൾ വാച്ചൊന്നും ഉണ്ടായിരുന്നില്ലെന്നും വൻതാരയിലെത്തിയപ്പോഴാണ് വാച്ച് കണ്ടതെന്നും അതിനാലിത് അംബാനി സമ്മാനിച്ചതെന്നുമാണ് റിപ്പോർട്ടുകൾ.
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ലോകത്താകമാനമായി 12 എണ്ണം വാച്ചുകള്‍ മാത്രമെ കമ്പനി നിർമിച്ചിട്ടുള്ളൂ. കറുത്ത കാർബൺ കെയ്‌സും സ്‌കെലറ്റൻ ഡയലുമാണ് മെസിക്ക് സമ്മാനിച്ച മോഡലിലുള്ളത്. അതേസമയം മെസിക്കൊപ്പമുള്ള ചിത്രങ്ങളില്‍ ആഡംബരത്തില്‍ ആനന്ദ് അംബാനിയും ഒട്ടുംപിറകിലല്ലായിരുന്നു. ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും എക്സ്ക്ലൂസീവ് വാച്ചുകളിൽ ഒന്നായ റിച്ചാർഡ് മില്ലെയുടെ RM 056 സഫയർ ടൂർബില്ലൺ ധരിച്ചാണ് ആനന്ദിനെ മെസിക്കൊപ്പം കാണപ്പെട്ടത്. ഏകദേശം 45.59 കോടി രൂപ വിലമതിക്കുന്ന ഒരു അതുല്യ സൃഷ്ടിയാണിത്.
Adjust Story Font
16

