Quantcast

സിംഹങ്ങളു‌ടെ എണ്ണം വർധിക്കുന്നു; കണക്കുകൾ പുറത്ത് വിട്ട് ഗുജറാത്ത്

അഞ്ച് വർഷത്തിനുള്ളിൽ ​സിംഹങ്ങളു‌ടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.

MediaOne Logo

Web Desk

  • Updated:

    2025-05-21 09:47:23.0

Published:

21 May 2025 1:55 PM IST

സിംഹങ്ങളു‌ടെ എണ്ണം വർധിക്കുന്നു; കണക്കുകൾ പുറത്ത് വിട്ട് ഗുജറാത്ത്
X

ഗാന്ധിനഗർ: ഈ വർഷത്തെ സെൻസസ് പ്രകാരം ​ഗുജറാത്തിലെ ഏഷ്യൻ സിംഹങ്ങളു‌ടെ എണ്ണം ഉയർന്നതായി കണ്ടെത്തൽ . അഞ്ച് വർഷത്തിനുള്ളിൽ ​സിംഹങ്ങളു‌ടെ എണ്ണം 674-ൽ നിന്നും 891-യി ഉയർന്നതായി മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അറിയിച്ചു.

സംസ്ഥാനത്തെ 11 ജില്ലകളിലായി 35,000 ചതുരശ്ര വിസ്തൃതിയിൽ രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടത്തിയത്. 3000-ത്തോളം വോളണ്ടിയർമാരുടെ സഹായത്തോ‌ടേയാണ് അന്തിമ കണക്കെടുപ്പ് ന‌ന്നത്.

ജുനാഗഡ്, ഗിർ സോമനാഥ്, ഭാവ്‌നഗർ, രാജ്‌കോട്ട്, മോർബി, സുരേന്ദ്രനഗർ, ദേവഭൂമി ദ്വാരക, ജാംനഗർ, അമ്രേലി, പോർബന്തർ, ബോട്ടാഡ് എന്നീ 11 ജില്ലകളിലെ സിംഹങ്ങളുെടെ കണക്കെടുപ്പാണ് ന‌ടന്നത്.ഏഷ്യാറ്റിക് സിംഹങ്ങളെ ​ഗുജറാത്തിലെ ​ഗിർ ദേശീയ ഉദ്യാനത്തിലും ചുറ്റുമുളള ജില്ലകളിലും മാത്രമേ കണപ്പെടുകയൊള്ളൂ.

2020 ജൂണിൽ നടത്തിയ മുൻ സെൻസസിൽ സംസ്ഥാനത്തെ സിംഹങ്ങളുടെ എണ്ണം 674 ആയതായി കണക്കാക്കപ്പെടുന്നു.

TAGS :

Next Story