Quantcast

ബം​ഗാളിലും ബുൾഡോസർ രാജിന് നീക്കം; മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ദിലീപ് ഘോഷ്

ബംഗാളിൽ സംവരണം നിർത്തലാക്കാനും ബിജെപി സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്

MediaOne Logo

അഹമ്മദലി ശര്‍ഷാദ്

  • Updated:

    2026-05-17 09:13:18.0

Published:

17 May 2026 12:27 PM IST

ബം​ഗാളിലും ബുൾഡോസർ രാജിന് നീക്കം; മുഴുവൻ കയ്യേറ്റങ്ങളും ഒഴിപ്പിക്കുമെന്ന് ദിലീപ് ഘോഷ്
X

ന്യൂഡൽഹി: ഭരണമാറ്റത്തിന് പിന്നാലെ ബംഗാളിൽ വ്യാപകമായി ബുൾഡോസർ രാജ് ഉണ്ടാവുമെന്ന ഭീഷണിയുമായി ബിജെപി മന്ത്രി ദിലീപ് ഘോഷ്. ഹൗറ, ശിയാൽദ റെയിൽവേ സ്‌റ്റേഷനുകളിലും പരിസരങ്ങളിലും ബുൾഡോസറുകൾ വിന്യസിച്ചതിന് പിന്നാലെയാണ് ദിലീപ് ഘോഷിന്റെ പ്രതികരണം.

'രാജ്യത്തുടനീളം ബുൾഡോസർ നടപടികൾ ഉണ്ടാകും. എവിടെയൊക്കെ നിയമവിരുദ്ധ നിർമാണങ്ങളോ കൈയേറ്റങ്ങളോ ഉണ്ടോ, അവിടെയെല്ലാം ബുൾഡോസറുകൾ ഉപയോഗിക്കും. പശ്ചിമ ബംഗാളിലും ഭാരതീയ ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വന്ന ആദ്യ ദിവസം മുതൽ തന്നെ ഞങ്ങൾ ഈ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരോട് എനിക്ക് അഭ്യർഥിക്കാനുള്ളത്, നിയമപരമായി ബിസിനസ് നടത്താനാണ്. സർക്കാർ നിങ്ങളെ പൂർണമായി പിന്തുണയ്ക്കും. നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ സ്വന്തം നിലയ്ക്ക് ഒഴിഞ്ഞുപോവുക, അതുവഴി അവർക്കോ ഞങ്ങൾക്കോ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരില്ല. സർക്കാർ ഭൂമി കൈയേറുന്നത് ഒരു സാഹചര്യത്തിലും ഞങ്ങൾ വച്ചുപൊറുപ്പിക്കില്ല''- ദിലീപ് ഘോഷ് പറഞ്ഞു.

ബംഗാളിൽ സംവരണം നിർത്തലാക്കാനും ബിജെപി സർക്കാർ നീക്കം തുടങ്ങിയിട്ടുണ്ട്. ജാതി സർട്ടിഫിക്കറ്റുകൾ പുനഃപരിശോധിക്കാൻ സർക്കാർ നിർദേശം നൽകി. 2011 മുതൽ വിതരണം ചെയ്ത സർട്ടിഫിക്കറ്റുകൾ ആണ് പുനഃപരിശോധിക്കുന്നത്. വ്യാജ സർട്ടിഫിക്കറ്റ് വഴി ആനുകൂല്യം തട്ടിയെടുക്കുന്നു എന്ന് ആരോപിച്ചാണ് നടപടി. 1.69 കോടി സർട്ടിഫിക്കറ്റുകളാണ് പുനഃപരിശോധനയ്ക്ക് വിധേയമാവുക.

എസ്ഐആറിൽ പേരില്ലാത്തവർക്ക് ആനുകൂല്യങ്ങൾ നൽകില്ലെന്ന് നേരത്തെ ബംഗാൾ സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇവർക്ക് പെൻഷൻ, റേഷൻ തുടങ്ങിയവും മമത സർക്കാർ തുടങ്ങിയ ലക്ഷ്മി ഭണ്ഡാൽ പദ്ധതിയും പൂർണമായും നിർത്തലാക്കും. ലക്ഷമി ഭണ്ഡാർ പദ്ധതി പ്രകാരം സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ധനസഹായം ലഭിക്കുമായിരുന്നു. ബിജെപി സർക്കാർ നടപ്പിലാക്കുന്ന അന്നപൂർണ ഭണ്ഡാർ പദ്ധതി പ്രകാരം 3000 രൂപയാണ് സ്ത്രീകൾക്ക് ലഭിക്കുക. എന്നാൽ എസ്ഐആർ ലിസ്റ്റിൽ നിന്ന് പുറത്തായവർക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല.

TAGS :

Next Story