Quantcast

ബിഹാർ സർക്കാർ രൂപീകരണം; ചർച്ചകൾ അന്തിമ ഘട്ടത്തിൽ

നിതീഷ് കുമാർ നാളെ ഗവർണറെ കണ്ട് സർക്കാർ രുപീകരണത്തിന് അവകാശവാദം ഉന്നയിക്കും

MediaOne Logo

Web Desk

  • Published:

    18 Nov 2025 7:08 AM IST

ബിഹാർ സർക്കാർ രൂപീകരണം; ചർച്ചകൾ അന്തിമ ഘട്ടത്തിൽ
X

പട്ന: ബിഹാറിൽ സർക്കാർ രൂപീകരണ ചർച്ചകൾ അന്തിമ ഘട്ടത്തിൽ. നാളെ എൻഡിഎയുടെ നിയസഭാ കക്ഷി യോഗം ചേർന്ന് നിതീഷ് കുമാറിനെ കക്ഷി നേതാവായി തീരുമാനിക്കും. നാളെ തന്നെ നിതീഷ് ഗവർണറെ കണ്ട് സർക്കാർ രുപീകരണത്തിന് അവകാശവാദം ഉന്നയിക്കും. മറ്റന്നാൾ ആണ് സത്യപ്രതിജ്ഞ.

പ്രധാനമന്ത്രിയും മുതിർന്ന കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കും. പട്നയിലെ ഗാന്ധി മൈതാനിൽ ചടങ്ങിനുള്ള ഒരുക്കങ്ങൾ തുടങ്ങി. മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ച് പാർട്ടികൾക്കിടയിൽ തർക്കം തുടരുകയാണ്. ബിഹാറിലെ തെരെഞ്ഞെടുപ്പ് അട്ടിമറി ആരോപണത്തിൽ തെളിവുകൾ ശേഖരിക്കാനാണ് പ്രതിപക്ഷ തീരുമാനം.

അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ ഇൻഡ്യ സഖ്യത്തിൽ നേതൃമാറ്റം വേണമെന്ന ആവശ്യമുയരുന്നു. സമാജ്‌വാദി പാർട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ് പ്രതിപക്ഷ സഖ്യത്തെ നയിക്കണമെന്നും ഇന്ത്യയിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള സംസ്ഥാനമായ ഉത്തർപ്രദേശിൽ തങ്ങൾക്ക് സ്വന്തമായി സർക്കാർ രൂപീകരിക്കാൻ കഴിയുമെന്നും എസ്പി എംഎൽഎ ആയ രവിദാസ് മെഹ്‌റോത്ര പറഞ്ഞു.



TAGS :

Next Story