ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി
ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്

ന്യൂഡൽഹി: ഡൽഹിയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശം എത്തിയത്. ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലും സ്കൂളുകളിലുമാണ് ബോംബ് ഭീഷണിയുണ്ടായത്. ദ്വാരക സെന്റ് തോമസ് സ്കൂളിനും ഭീഷണി സന്ദേശം ലഭിച്ചു. സ്ഥലത്ത് ബോംബ് സ്കോഡ് പരിശോധന നടത്തുകയാണ്.
പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് നേരെയും ബോംബ് ഭീഷണിയുണ്ടായി. സുവർണ്ണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. അന്വേഷണം ആരംഭിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ അറിയിച്ചു.
സുവർണ ക്ഷേത്ര സമുച്ചയത്തിലെ ലങ്കാർ ഹാൾ (കമ്മ്യൂണിറ്റി കിച്ചൺ ഹാൾ) പൊട്ടിത്തെറിക്കുമെന്ന് ഭീഷണിപ്പെടുത്തിയുള്ള ഒരു ഇ-മെയിൽ കമ്മിറ്റിക്ക് ലഭിച്ചതായി ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മിറ്റി (എസ്‌ജിപിസി) സംസ്ഥാന പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംസ്ഥാന സൈബർ കുറ്റകൃത്യങ്ങളുടെയും മറ്റ് ഏജൻസികളുടെയും സഹായം തേടുമെന്നും അന്വേഷണം ആരംഭിച്ചതിനാൽ കേസ് ഉടൻ പരിഹരിക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി. അനിഷ്ട സംഭവങ്ങൾ തടയാൻ ബോംബ് ഡിസ്പോസൽ സ്ക്വാഡും ആന്‍റി-സാബോട്ടേജ് ടീമും വിന്യസിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Adjust Story Font
16

