'സംഘര്‍ഷങ്ങളില്‍ ആശങ്ക'; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
പ്രാദേശിക സമാധാനം, സുരക്ഷ എന്നിവ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് മോദി

ന്യൂഡല്‍ഹി: ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘര്‍ഷങ്ങളില്‍ മോദി ആശങ്ക രേഖപെടുത്തി. പ്രസിഡന്റ് മസൂദ് പെഷേഷ്‌കിയനുമായി നിലവിലെ സാഹചര്യം വിശദമായി ചര്‍ച്ച ചെയ്തു. പ്രാദേശിക സമാധാനം, സുരക്ഷ എന്നിവ എത്രയും വേഗം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടു.
ഇരുവരും തമ്മിലുള്ള കോള്‍ 45 മിനിറ്റോളം നീണ്ടു നിന്നു. ഇറാന്‍ ആണവനിലയങ്ങള്‍ക്കെതിരായ യുഎസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രധാനമന്ത്രി ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ചത്. നിലവിലെ സ്ഥിതിഗതികളെക്കുറിച്ച് ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയെ അറിയിച്ചു.
പ്രദേശിക സമാധാനവും സുരക്ഷയും സ്ഥിരതയും നിലനിര്‍ത്തുന്നതിനായി ഇന്ത്യ എപ്പോഴും സുഹൃത്തും പങ്കാളിയുമായിരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ നിലപാടില്‍ഇറാന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയോട് നന്ദി പറഞ്ഞുവെന്നും റിപ്പോര്‍ട്ട്. പ്രദേശിക സ്ഥിരതയും സമാധാനവും പുനസ്ഥാപിക്കുന്നതില്‍ ഇന്ത്യയുടെ പിന്തുണയും പങ്കും പ്രധാനമാണെന്ന് ഇറാന്‍ പ്രസിഡന്റ് പറഞ്ഞു. ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച കാര്യം പ്രധാനമന്ത്രി എക്‌സിലൂടെ അറിയിച്ചു.
Adjust Story Font
16

