രാജ്യസഭാ തെരഞ്ഞെടുപ്പ്: മല്ലികാർജുൻ ഖാർഗെ കർണാടകയിൽ നിന്ന് മത്സരിക്കും
തമിഴ്‌നാട്ടിലെ ഏക സീറ്റിൽ നിന്ന് പ്രവീൺ ചക്രവർത്തി മത്സരിക്കും

ന്യൂഡൽഹി: രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പവൻ ഖേഡയും മൻസൂർ അലി ഖാനും കർണാടകയിൽ നിന്ന് മത്സരിക്കും. തമിഴ്‌നാട്ടിലെ ഏക സീറ്റിൽ നിന്ന് പ്രവീൺ ചക്രവർത്തി മത്സരിക്കും. മീനാക്ഷി നടരാജൻ (മധ്യപ്രദേശ്), നീരജ് ദംഗി (രാജസ്ഥാൻ), പ്രണവ് ഝാ (ജാർഖണ്ഡ്) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
The Congress President, Shri @kharge, has approved the candidature of the following persons as Congress candidates to contest the biennial/bye-elections to the Council of States from the states mentioned against their names👇 pic.twitter.com/4x4cQNB0kb
— Congress (@INCIndia) June 4, 2026
ബിജെപിയും രാജ്യസഭാ സ്ഥാനാർഥികളെ ഇന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിലെ കേന്ദ്ര മന്ത്രിയും മലയാളിയുമായ ജോർജ് കുര്യന്റെ പേര് പട്ടികയിലില്ല. 2024 ജൂണിലാണ് ജോർജ് കുര്യൻ രാജ്യസഭ എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന സീറ്റിൽ ഉപതെരഞ്ഞെടുപ്പിലൂടെയാണ് ജോർജ് കുര്യൻ രാജ്യസഭയിലെത്തിയത്. അദ്ദേഹത്തിന്റെ രാജ്യസഭാ അംഗത്വ കാലാവധി ഈ വർഷം ജൂൺ 21 അവസാനിക്കും.
Adjust Story Font
16

