Quantcast

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ കോൺഗ്രസിന്‍റെ സർജിക്കൽ സ്ട്രൈക്ക്; കസ്റ്റഡിയിലെടുത്ത രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു

പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് വലിച്ചിഴച്ചു, കെ.സി വേണുഗോപാൽ ഉൾപ്പടെയുള്ള നേതാക്കൾ പൊലീസ് കസ്റ്റഡിയിൽ

MediaOne Logo

Web Desk

  • Updated:

    2026-07-21 17:23:35

Published:

21 July 2026 3:56 PM IST

പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ കോൺഗ്രസിന്‍റെ സർജിക്കൽ സ്ട്രൈക്ക്; കസ്റ്റഡിയിലെടുത്ത രാഹുലിനെയും പ്രിയങ്കയെയും വിട്ടയച്ചു
X

ന്യുഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കുക ഉള്‍പ്പെടെ ആവശ്യങ്ങളുന്നയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി (സിജെപി) ഡല്‍ഹിയില്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി എത്തിയ കോൺഗ്രസ് നേതാക്കളെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി പൊലീസ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയുടെ മുന്നിലാണ് മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും ഉൾപ്പടെയുള്ള നേതാക്കൾ സിജെപി സമരത്തോട് ഐക്യപ്പെട്ട് പ്രതിഷേധിച്ചിരുന്നത്. മൂന്ന് മണിക്കൂറിലേറെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കളെ അനുനയിപ്പിക്കാൻ കേന്ദ്ര മന്ത്രി ജിതേന്ദ്ര സിങ് എത്തിയെങ്കിലും രാഹുൽ ഗാന്ധി വഴങ്ങിയില്ല. കസ്റ്റഡിയിലെടുത്ത രാഹുലിനെയും പ്രിയങ്കയെയും പിന്നീട് വിട്ടയച്ചു.

എംപിമാർ ഉൾപ്പടെയുള്ള പ്രതിഷേധക്കാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിൽ കയറ്റിയത്. പൊലീസ് നടപടിക്കിടെ രാഹുൽ ഗാന്ധിയുടെ മുഖത്ത് മുറിവ് പറ്റി. അദ്ദേഹത്തിൻ്റെയും കെ.സി വേണുഗോപാലിൻ്റേയും മൊബൈൽ ഫോണുകളും നഷ്ടമായി. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസാണ് വലിച്ച് കൊണ്ടു പോയി കസ്റ്റഡിയിലെടുത്തത്. വി.ഡി സതീശൻ ഡി.കെ ശിവകുമാർ എന്നീ മുഖ്യമന്ത്രിമാരും സമരത്തിന് എത്തി. ഡി.കെ ശിവകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൈകൾ കൂട്ടിക്കെട്ടിയാണ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കാനെത്തിയത്. ഇന്നലെ സിജെപി സമരത്തിന് നേരെയുള്ള പൊലീസ് നടപടിയിൽ പരിക്കേറ്റവരെ രാഹുൽ ഗാന്ധിയും പ്രിയങ്കഗാന്ധിയും സന്ദർശിച്ചതിന് പിന്നാലെയാണ് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ വീടിന് മുന്നിലേക്ക് കോൺഗ്രസ് നേതാക്കൾ എത്തിയത്. മന്ത്രി പി.സി വിഷ്ണുനാഥ്, കൊടിക്കുന്നിൽ സുരേഷ് എംപി, ഡീൻ കുര്യാക്കോസ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജനങ്ങളുടെ പോരാട്ടത്തിന് മുന്നിൽ ഈ സർക്കാർ പരാജയപ്പെടുമെന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത പി.സി വിഷ്ണുനാഥ് പ്രതികരിച്ചു. പൊലീസ് മാധ്യമപ്രവർത്തകർക്ക് നേരെയും കയ്യേറ്റം നടത്തി. മീഡിയവൺ റിപ്പോർട്ടർ റഷീദ് ബിൻ മുഹമ്മദിന് നേരെയാണ് ഡൽഹി പൊലീസ് കയ്യേറ്റം നടത്തിയത്.

രാഹുൽ ഗാന്ധി വളരെ രഹസ്യമായിട്ടാണ് സമരം ആസൂത്രണം ചെയ്തത്. ഇൻ്റലിജൻസ് ഏജൻസിക്ക് പോലും സൂചന നൽകാതെയായിരുന്നു പ്രതിഷേധത്തിൻ്റെ ആസൂത്രണം. എന്തിനാണെന്ന് അറിയിക്കാതെയാണ് എംപിമാരേയും നേതാക്കളേയും രാഹുൽ ഗാന്ധി വിളിച്ചു വരുത്തിയത്. പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം തുടങ്ങിയ ശേഷമാണ് മുഖ്യമന്ത്രി വി.ഡി സതീശനെ സമരവേദിയിലേക്ക് വിളിച്ച് വരുത്തിയത്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണമെന്ന് വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

അസാധാരണ സംഭവങ്ങളാണ് രാജ്യത്ത് നടക്കുന്നത്. രാജ്യത്തിന്റെ പ്രതീക്ഷകളായ യുവജനങ്ങളും വിദ്യാര്‍ത്ഥികളും രാജ്യതലസ്ഥാനത്ത് ക്രൂരമായി ആക്രമിക്കപ്പെട്ടു. ഇതിനെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി, കെ.സി വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടക്കുകയാണ്. കര്‍ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിനൊപ്പം ഞാനും കേരളത്തില്‍ നിന്നുള്ള എം.പിമാരും ഈ മാര്‍ച്ചിന്റെ ഭാഗമാണ്. രാജ്യം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സമയമാണിത്. എല്ലാവരും ഒപ്പമുണ്ടാകണം.





അപ്ഡേറ്റിംഗ് ...

TAGS :

Next Story