Quantcast

കോവിഡ് പോസിറ്റീവ്: സോണിയ ഗാന്ധി ക്വാറന്റൈനിൽ

നാഷണൽ ഹെറാൾഡ് കേസിൽ ജൂണിന് എട്ടിന് ഹാജരായേക്കുമെന്ന് പാർട്ടി

MediaOne Logo

Web Desk

  • Updated:

    2022-06-02 08:36:01.0

Published:

2 Jun 2022 8:16 AM GMT

കോവിഡ് പോസിറ്റീവ്: സോണിയ ഗാന്ധി ക്വാറന്റൈനിൽ
X

ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി പാർട്ടി വക്താവ് രൺദീപ് സുർജേവാല. ജൂൺ എട്ടിന് സോണിയാ ഗാന്ധി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനു മുന്നിൽ ഹാജരാകുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ക്വാറന്റൈനിൽ കഴിയുകയാണ് കോൺഗ്രസ് അധ്യക്ഷ.

സോണിയ ഗാന്ധിക്ക് നേരിയ പനിയും ചില ലക്ഷണങ്ങൾ ഉണ്ടെന്നും ആവശ്യമായ വൈദ്യ സഹായം അവർക്കു നൽകിയിട്ടുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. 2015ൽ അന്വേഷണ ഏജൻസി അവസാനിപ്പിച്ച നാഷണൽ ഹെറാൾഡ് കേസിൽ ബുധനാഴ്ച സോണിയയെയും രാഹുൽ ഗാന്ധിയെയും ഇഡി ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. വിദേശത്തായതിനാൽ രാഹുൽ ഗാന്ധി ഇ.ഡിക്കു മുന്നിൽ ഇന്ന് ഹാജരാവില്ലെന്ന് അറിയിച്ചിരുന്നു. മറ്റൊരു ദിവസം ഇ.ഡിക്കു മുന്നിൽ ഹാജരാവാമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story