'ഇസ്രായേലിനോടുള്ള ബിജെപിയുടെ നയം തുറന്നുകാട്ടും'; രാജ്യവ്യാപക ഫലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനുമായി സിപിഎം
ട്രംപിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ മോദി മൗനം തുടരുന്നുവെന്ന് എം.എ ബേബി പറഞ്ഞു

ന്യൂഡൽഹി: രാജ്യവ്യാപക ഫലസ്തീൻ ഐക്യദാർഢ്യ ക്യാമ്പയിനുമായി സിപിഎം. ഇസ്രായേലിനോടുള്ള ബിജെപിയുടെ നയം തുറന്നുകാട്ടുമെന്നും എല്ലാ സംസ്ഥാനങ്ങളിലും പൊതുസമ്മേളനങ്ങൾ സംഘടിപ്പിക്കുമെന്നും സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി പറഞ്ഞു.
വിവിധ രാഷ്ട്രീയ- സാംസ്കാരിക സംഘടനകളെ പങ്കെടുപ്പിക്കുമെന്നും എം.എ ബേബി കൂട്ടിച്ചേർത്തു. ട്രംപിന്റേത് താരിഫ് ഭീകരവാദമെന്നെന്നും ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും എം.എ ബേബി ചൂണ്ടിക്കാട്ടി.
ഇന്ത്യൻ വിപണിയെ തകർക്കുന്ന നടപടിയാണിത്. ജിഎസ്ടി പരിഷ്കരണം കോർപ്പറേറ്റുകൾ ചൂഷണം ചെയ്തേക്കും. സ്ലാബ് മാറ്റം സാധാരണക്കാർക്ക് ഗുണം ചെയ്യണം. ട്രംപിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് മുന്നിൽ മോദി മൗനം തുടരുന്നുവെന്നും എം.എ ബേബി വിമർശിച്ചു.
ഇടതു പക്ഷത്തിന്റെ പൊലീസ് നയത്തിലുള്ള പ്രശ്നമല്ല ഇപ്പോൾ കേരള പൊലീസിലുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതിനെ പർവ്വതീകരിക്കുന്നതിൽ അർത്ഥമില്ല. ആ നയത്തിൽ നിന്നുള്ള വ്യതിചലനങ്ങൾ ചില ഇടത്ത് ഉണ്ടാകുന്നുണ്ട്. പൊലീസിൽ പലരുമുണ്ട്, അപ്പൊ ചില പ്രശ്നങ്ങൾ ഉണ്ടാകുമെന്നും എം.എ ബേബി വ്യക്തമാക്കി.
Adjust Story Font
16

