ഡൽഹി വിമാനത്താവളത്തിൽ വിമാനങ്ങളുടെ കൂട്ടിയിടി; പൈലറ്റുമാര്‍ക്ക് സസ്പെന്‍ഷന്‍
സ്പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റുമാര്‍ക്കെതിരെയാണ് നടപടി

ന്യൂഡല്‍ഹി: ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ്, ആകാശ എയർ വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച സംഭവത്തിൽ പൈലറ്റുമാർക്ക് സസ്‌പെൻഷൻ. അപകടത്തിന് കാരണക്കാരായ സ്പൈസ് ജെറ്റ് വിമാനത്തിലെ പൈലറ്റ് ഇൻ കമാൻഡിനെയും കോ-പൈലറ്റിനെയും അന്വേഷണവിധേയമായി ഡ്യൂട്ടിയിൽ നിന്ന് മാറ്റിനിർത്തി.
വ്യാഴാഴ്ച ഉച്ചയ്ക്ക് ടെർമിനൽ ഒന്നിലെ ടാക്സിവേയിൽ വെച്ചാണ് ലേയിൽ നിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിന്റെ ചിറക് ,നിർത്തിയിട്ടിരുന്ന ആകാശ എയർ വിമാനത്തിൽ തട്ടിയത്. വിമാനങ്ങളുടെ ചിറകുകൾക്കും വാല് ഭാഗത്തിനും കേടുപാടുകൾ സംഭവിച്ചെങ്കിലും യാത്രക്കാർ സുരക്ഷിതരാണ്. പ്രാഥമിക അന്വേഷണത്തിൽ പൈലറ്റുമാരുടെ ഭാഗത്തുനിന്നുണ്ടായ ജാഗ്രതക്കുറവാണ് അപകടത്തിലേക്ക് നയിച്ചെന്നാണ് സൂചന.ഇതാണ് നടപടിക്ക് കാരണം. സംഭവത്തിൽ വിശദമായ അന്വേഷണത്തിന് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) ഉത്തരവിട്ടു.
Next Story
Adjust Story Font
16

