Quantcast

യുവതിക്കെതിരെ അമ്മക്ക് മുന്നിൽ ലൈംഗികാതിക്രമം; യുപിയിൽ ബിജെപി മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ- മണിക്കൂറുകൾക്കുള്ളിൽ ജാമ്യം

ബിജെപി നേതാവും മുൻ മന്ത്രിയുമായ സുധീർ ബല്യാന്റെ മകൻ ആര്യമാൻ, സുഹൃത്ത് ശൗര്യ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്

MediaOne Logo
യുവതിക്കെതിരെ അമ്മക്ക് മുന്നിൽ ലൈംഗികാതിക്രമം; യുപിയിൽ ബിജെപി മുൻ മന്ത്രിയുടെ മകൻ അറസ്റ്റിൽ- മണിക്കൂറുകൾക്കുള്ളിൽ ജാമ്യം
X

ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ മുൻ ബിജെപി മന്ത്രിയുടെ മകനും സുഹൃത്തും അറസ്റ്റിൽ. മന്ത്രിയായിരുന്ന സുധീർ ബല്യാന്റെ മകൻ ആര്യമാൻ, സുഹൃത്ത് ശൗര്യ ഗുപ്ത എന്നിവരാണ് അറസ്റ്റിലായത്. നിസാരമായ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് ഇവർക്കെതിരെ കേസെടുത്തത്. അറസ്റ്റിലായി മണിക്കൂറുകൾക്കുള്ളിൽ ഇവർ ജാമ്യം നേടി പുറത്തിറങ്ങി.

വൈകുന്നേരം വീടിന് പുറത്ത് നിൽക്കുകയായിരുന്ന അമ്മയ്ക്കും മകൾക്കും നേരെ സ്‌കൂട്ടറിലെത്തിയ യുവാക്കൾ അശ്ലീല പരാമർശങ്ങൾ നടത്തുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇവർ സ്ത്രീകളുടെ എതിർപ്പിനെ അവഗണിച്ച് അതിക്രമം നടത്തുകയായിരുന്നു. ശല്യം സഹിക്കവയ്യാതെ പെൺകുട്ടി പൊലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നൽകിയപ്പോൾ, 'പോയി പരാതിപ്പെടൂ' എന്ന് ആക്രോശിച്ച്് യുവാക്കൾ അസഭ്യവർഷം നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോയിൽ കാണാം.

അറസ്റ്റിലായ ആര്യമാൻ സുധീർ ബല്യാന്റെ മകനാണെന്ന് സ്ഥിരീകരിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി. പ്രതികളുടെ അധികാരക്കരുത്തിലുള്ള അഹങ്കാരവും നിയമത്തോടുള്ള ഭയമില്ലായ്മയുമാണ് വീഡിയോയിൽ പ്രകടമാകുന്നതെന്ന് വിമർശനം ഉയർന്നു. എന്നാൽ രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങില്ലെന്നും ഇരകളുടെ പരാതിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ മാത്രമാണ് നടപടിയെന്നും പൊലീസ് പറഞ്ഞു.

TAGS :

Next Story