'മൂന്ന് ദിവസം മുമ്പ് വീട്ടിലേക്ക് വിളിച്ചിരുന്നു'; പ്രതികരണവുമായി ഡൽഹി സ്‌ഫോടനത്തിൽ സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ കുടുംബം
പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായി സഹോദരി മുസമില അക്തർ മാധ്യമങ്ങളോട് പറഞ്ഞു

ഉമർ മുഹമ്മദിന്റെ സഹോദരി | Photo:PTI
ന്യൂഡൽഹി: ഡൽഹി സ്‌ഫോടനത്തിൽ പ്രതിയെന്ന് സംശയിക്കപ്പെടുന്ന ഉമർ മുഹമ്മദിന്റെ കുടുംബം മാധ്യമങ്ങളോട് പ്രതികരിച്ചു. പൊലീസ് വീട്ടിലെത്തി ഉമറിന്റെ മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തതായും കേൾക്കുന്ന വാർത്ത ഞെട്ടിപ്പിക്കുന്നതെന്നും ഉമറിന്റെ സഹോദരി മുസമില അക്തർ പറഞ്ഞു.
'മൂന്നുദിവസം മുമ്പ് ഉമർ വീട്ടിലേക്ക് വിളിച്ചിരുന്നു. അവസാനമായി കണ്ടത് രണ്ടു മാസങ്ങൾക്കു മുമ്പ്. ഉമർ ശാന്ത സ്വഭാവക്കാരനായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അവനെ പഠിപ്പിച്ചത്.' സഹോദരി പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി ഫരീദാബാദിലാണ് ഉമർ താമസിക്കുന്നതെന്നും ക്രിക്കറ്റിനോട് അവന് വളരെ ഇഷ്ടമായിരുന്നെന്നും സഹോദരി കൂട്ടിച്ചേർത്തു. മറ്റൊരു പ്രതിയായി സംശയിക്കപ്പെടുന്ന ആദിലിനെ കുറിച്ച് അറിയില്ലെന്നും മാധ്യമങ്ങളിൽ കൂടിയാണ് പേര് കേൾക്കുന്നതെന്നും സഹോദരി പ്രതികരിച്ചു.
VIDEO | Pulwama: Sister of Dr Umar Mohammad, one of the suspects in the blast near Delhi’s Red Fort, Muzamila Akhter says, “Police took my mother-in-law, husband, and brother-in-law for questioning. They asked about Umar’s whereabouts. We last spoke to him on Friday, three days… pic.twitter.com/gjQuuTYYIH
— Press Trust of India (@PTI_News) November 11, 2025
അതേസമയം, ഡൽഹി സ്‌ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 12 ആയതായി ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. ആഭ്യന്തരമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതലയോഗം അവസാനിച്ചു. സുരക്ഷാ കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം നാളെ ചേരും. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ വൈകിട്ട് 5.30ന് ആയിരിക്കും യോഗം ചേരുക.
Adjust Story Font
16

