ഹിമാചൽ പ്രദേശിലെ പ്രളയം; 25 മലയാളികൾ കുടുങ്ങി
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു

ന്യൂഡൽഹി: ഹിമാചൽ പ്രദേശിലെ പ്രളയത്തിൽ 25 മലയാളികൾ കുടുങ്ങി. ഇതിൽ മൂന്ന് പേർ കൊച്ചിയിൽ നിന്നുള്ളവരാണ്. കൽപ എന്ന സ്ഥലത്ത് കുടുങ്ങിയെന്ന് സംഘത്തിലുള്ള കൊച്ചി സ്വദേശി ജിസാൻ സാവോ പറഞ്ഞു. നിലവിൽ സുരക്ഷിതരാണെന്നും അധൃകൃതരുമായി ഫോണിൽ ബന്ധപ്പെടാൻ കഴിയുന്നുണ്ടെന്നും സാവോ അറിയിച്ചു.
അതിനിടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഡൽഹി എന്നിവിടങ്ങളിൽ പ്രളയ മുന്നറിയിപ്പുമുണ്ട്. ഡോഡ, ചാമോലി, റമ്പാൻ, റിയാസി എന്നിവിടങ്ങളിലെ മിന്നൽ പ്രളത്തിൽ കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്.
ഉത്തരാഖണ്ഡിലെ രുദ്ര പ്രയാഗ്, ധാരാളി എന്നിവിടങ്ങളിൽ 80 ഓളം പേരെ ഇനിയും കണ്ടെത്താൻ ഉണ്ട്. ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ജമ്മുകശ്മീർ സന്ദർശിക്കും.
Next Story
Adjust Story Font
16

