ഡൽഹിയിൽ പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം; ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ
ഡൽഹി സ്പെഷ്യൽ സെൽ ഓഫീസിലെ ലോക്കർ റൂമിൽ നിന്നാണ് 51 ലക്ഷവും സ്വർണവും കാണാതായത്

ന്യൂഡൽഹി: ഡൽഹിയിൽ പൊലീസ് സ്റ്റേഷനിൽ തൊണ്ടിമുതൽ മോഷണം പോയ കേസിൽ ഹെഡ് കോൺസ്റ്റബിൾ ഖുർഷിദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡൽഹി സ്പെഷ്യൽ സെൽ ഓഫീസിലെ ലോക്കർ റൂമിൽ നിന്നാണ് 51 ലക്ഷവും സ്വർണവും കാണാതായത്.
വെള്ളിയാഴ്ച രാത്രി ഡൽഹി പൊലീസ് പ്രത്യേക വിഭാഗത്തിന്‍റെ സ്റ്റോറേജ് റൂമായ മാൽഖാനയിൽ നിന്ന് ഹെഡ് കോൺസ്റ്റബിൾ ഖുർഷിദ് പണവും ആഭരണങ്ങളുമായി രക്ഷപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. മോഷണം നടന്ന് അധികം താമസിയാതെ മാൽഖാന ഇൻ ചാർജ് സംഭവത്തെക്കുറിച്ച് അറിഞ്ഞതിനാൽ പ്രതിയെ പെട്ടെന്നു തന്നെ പിടികൂടാനായി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് അധികൃതർ ഖുർഷാദിനെ തിരിച്ചറിഞ്ഞത്. മുമ്പ് മാൽഗാനയിൽ നിയമിച്ചിരുന്ന കോൺസ്റ്റബിളിനെ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് കിഴക്കൻ ഡൽഹിയിലേക്ക് സ്ഥലം മാറ്റിയത്.
ഇയാൾ മുമ്പും സമാനമായ ഇത്തരം കേസുകളിൽ ഉണ്ടെന്നാണ് പ്രാഥമികമായി പൊലീസിന് ലഭിച്ച വിവരം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്.
Adjust Story Font
16

