Quantcast

വെടിനിർത്തല്‍ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണം; ലോകരാജ്യങ്ങള്‍

പാകിസ്താന്റെ പരമാധികാരം സംരക്ഷിക്കാന്‍ കൂടെനില്‍ക്കുമെന്ന് ചൈന

MediaOne Logo

Web Desk

  • Updated:

    2025-05-11 07:22:58.0

Published:

11 May 2025 8:09 AM IST

വെടിനിർത്തല്‍ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണം; ലോകരാജ്യങ്ങള്‍
X

ന്യൂ ഡൽഹി: വെടിനിർത്തല്‍ ധാരണ നിലനിർത്തി ഇന്ത്യയും പാകിസ്താനും സംയമനത്തോടെ നീങ്ങണമെന്ന് ലോകരാജ്യങ്ങള്‍. വെടിനിർത്തല്‍ തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് അമേരിക്ക ആവർത്തിച്ചു. ഇന്ത്യ- പാക് വെടിനിർത്തലിനായി യു.എസ് വൈസ് പ്രസിഡന്റ് മോദിയെ വിളിച്ചുവെന്നും ഭയാനകമായ ഒരു ഇൻ്റലിജൻസ് വിവരം ഇന്ത്യയുമായി പങ്കുവെച്ചെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങൾ അവകാശപ്പെട്ടു. അതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ വെടിനിർത്തലിന് തയ്യാറായതെന്നും അമേരിക്ക അവകാശവാദം ഉന്നയിച്ചു.

യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് നേരിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിളിച്ച് ഇക്കാര്യങ്ങൾ ധരിപ്പിച്ചു. ഇന്ത്യയും പാകിസ്താനും നേരിട്ട് ആശയവിനിമയം നടത്തണമെന്നും യുദ്ധത്തിലേക്ക് പോകുന്നത് ഒഴിവാക്കണെന്നും വാൻസ് മോദിയോട് ആവശ്യപ്പെട്ടു. പാകിസ്താന് സ്വീകാര്യമായ ഒരു പരിഹാരമാർഗം വാൻസ് മോദിയോട് സൂചിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വെടിനിർത്തലിന് ബാഹ്യ ഇടപടെൽ ഉണ്ടായി എന്ന വാദം ഇന്ത്യ തള്ളുന്നു.

പക്ഷേ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ന് വാദം വീണ്ടും ആവർത്തിച്ചു. ഈ ചരിത്രപരമായ തീരുമാനത്തിലേക്ക് ഇന്ത്യയെയും പാകിസ്താനെയും എത്തിക്കാൻ സാധിച്ചതിൽ യുഎസിന് അഭിമാനമുണ്ടെന്നാണ് ട്രംപ് പറയുന്നത്. കശ്മീരുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് ഒരു പരിഹാരമുണ്ടാക്കാനും താൻ ശ്രമിക്കുമെന്ന് ട്രംപ് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അതേസമയം, പാകിസ്താന് പിന്തുണയുമായി ചൈന രംഗത്തുവന്നു. പാകിസ്താന്റെ പരമാധികാരം, സ്വാതന്ത്ര്യം എന്നിവ ഉയർത്തിപ്പിടിക്കുന്നതിൽ ചൈന എന്നും ഒപ്പം നിൽക്കുമെന്നാണ് പാക്ക് വിദേശകാര്യ മന്ത്രി ഇസ്ഹാഖ് ധറുമായി സംസാരിച്ച ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി അറിയിച്ചത്.

ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.

അമൃത്സറിൽ വീണ്ടും സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ആളുകൾ ലൈറ്റുകൾ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയിൽ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടർ ചർച്ചകൾ നാളെ നടക്കും.

style="width:100%; height:100%; position:absolute; left:0px; top:0px; overflow:hidden; border:none;"

allowfullscreen

title="Dailymotion Video Player"

allow="web-share">

TAGS :

Next Story