Quantcast

'ഇന്ത്യ ലോകകപ്പ് തോറ്റത് ജയ് ഷാ കാരണം; ബാറ്റ് പിടിക്കാനറിയാത്തയാൾ എങ്ങനെ ബി.സി.സി.ഐ തലവനായി?'-കടന്നാക്രമിച്ച് ഉദ്ദവ് താക്കറെ

അമിത് ഷാ നടത്തിയ കുടുംബാധിപത്യ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി

MediaOne Logo

Web Desk

  • Published:

    25 March 2024 10:21 AM GMT

India lose the ICC ODI World Cup final because of Amit Shahs son Jay Shah: Uddhav Thackeray on a dig at the home minister, Uddav Thackeray, Jay Shah
X

ജയ് ഷാ, ഉദ്ദവ് താക്കറെ

മുംബൈ: മകൻ ജയ് ഷായെ ഉയർത്തി ആഭ്യന്തര മന്ത്രി അമിത് ഷായെ കടന്നാക്രമിച്ച് ശിവസേന നേതാവ് ഉദ്ദവ് താക്കറെ. ബാറ്റ് പിടിക്കാൻ പോലും അറിയാത്ത ജയ് ഷായെയാണ് ബി.സി.സി.ഐയുടെ തലവനാക്കിയിരിക്കുന്നതെന്ന് ഉദ്ദവ് വിമർശിച്ചു. ജയ് ഷാ കാരണമാണ് ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്കു കിരീടം നഷ്ടമായതെന്നും അദ്ദേഹം ആരോപിച്ചു.

മഹാരാഷ്ട്രയിലെ സംഗ്ലിയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മുൻ മുഖ്യമന്ത്രി കൂടിയായ ഉദ്ദവ്. ശിവസേനയിൽ പിളർപ്പുണ്ടായത് ചിലർ പറയുന്നതുപോലെ തന്റെ കുടുംബവുമായുള്ള പ്രശ്‌നം കാരണമെല്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു യോഗ്യതയുമില്ലാതെയാണ് ജയ് ഷാ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ തലപ്പത്തെത്തിയതെന്നും അദ്ദേഹം ആക്ഷേപിച്ചു.

''എനിക്ക് മകൻ ആദിത്യ താക്കറെയോടുള്ള സ്‌നേഹം കാരണമാണ് ശിവസേന പിളർന്നതെന്നാണു ചിലർ പറയുന്നത്. നിങ്ങളുടെ കാര്യമെന്താണ്? അമിത് ഷായുടെ മകൻ ജയ് ഷാ കാരണമല്ലേ ഇന്ത്യ ഐ.സി.സി ഏകദിന ലോകകപ്പ് ഫൈനലിൽ തോറ്റത്? എങ്ങനെയാണ് ബാറ്റ് പിടിക്കേണ്ടതെന്നും പോലും ജയ് ഷായ്ക്ക് അറിയില്ല. അങ്ങനെയൊരാളെയാണ് ബി.സി.സി.ഐ സെക്രട്ടറിയാക്കിയിരിക്കുന്നത്''-ഉദ്ദവ് കടന്നാക്രമിച്ചു.

ഇതിനുമുൻപും ജയ് ഷായുടെ യോഗ്യത ചോദ്യംചെയ്ത് ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. നേരത്തെ, പനവേലിൽ നടന്ന പരിപാടിയിലും ജയ് ഷായെ ബി.സി.സി.ഐ സെക്രട്ടറിയാക്കിയതിനെ അദ്ദേഹം വിമർശിച്ചിരുന്നു. അമിത് ഷാ നടത്തിയ സ്വജനപക്ഷപാത-കുടുംബാധിപത്യ ആരോപണങ്ങളോട് പ്രതികരിക്കവെയാണ് അദ്ദേഹം ജയ് ഷായെ ഉയർത്തി മറുപടി നൽകിയത്. ജയ് ഷായെ ബി.സി.സി.ഐ തലവനാക്കിയതു പോലെയല്ല, തങ്ങളുടെ പാർട്ടിയിൽ ഏതൊരാളും തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് നേതൃസ്ഥാനത്ത് എത്തുന്നതെന്നും ഉദ്ദവ് താക്കറെ പറഞ്ഞു.

Summary: ''India lost the ICC ODI World Cup final because of Amit Shah's son Jay Shah'': Uddhav Thackeray on a dig at the home minister

TAGS :

Next Story