Quantcast

ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിന് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾക്ക് ഇറാന്റെ അനുമതി

ഹോർമൂസ് കടലിടുക്ക് അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടിറസ് മുന്നറിയിപ്പ് നൽകി

MediaOne Logo
ഹോർമൂസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കത്തിന് ഇന്ത്യയടക്കം അഞ്ച് രാജ്യങ്ങൾക്ക് ഇറാന്റെ അനുമതി
X

തെഹ്റാൻ: പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിലും ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്ക് നീക്കത്തിന് ഇന്ത്യയുൾപ്പെടെയുള്ള അഞ്ച് 'സൗഹൃദ രാജ്യങ്ങൾക്ക്' ഇറാൻ അനുമതി നൽകി. ഇന്ത്യയെ കൂടാതെ ചൈന, റഷ്യ, ഇറാഖ്, പാകിസ്താൻ എന്നീ രാജ്യങ്ങൾക്കാണ് ഇളവ് ലഭിച്ചിരിക്കുന്നത്.

2019-ന് ശേഷം ആദ്യമായി ഇറാനിൽ നിന്ന് ഇന്ത്യ അടുത്തിടെ പാചകവാതകം വാങ്ങിയിരുന്നു. 2019-ൽ പാശ്ചാത്യ രാജ്യങ്ങൾ ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തിയതിനെ തുടർന്ന് നിർത്തിവെച്ചിരുന്ന വ്യാപാരമാണിത്. ആഗോള വിപണിയിൽ ഇന്ധനവില നിയന്ത്രിച്ചു നിർത്തുന്നതിനായി ട്രംപ് ഭരണകൂടം നൽകിയ 30 ദിവസത്തെ ഇളവിനെ തുടർന്നാണ് ഈ നീക്കം.

ചൈന, റഷ്യ, ഇന്ത്യ, ഇറാഖ്, പാകിസ്താൻ എന്നീ സൗഹൃദ രാജ്യങ്ങൾക്ക് ഹോർമുസ് കടലിടുക്കിലൂടെയുള്ള യാത്ര തങ്ങൾ അനുവദിച്ചിട്ടുണ്ടെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽ വഴിയാണ് ഈ പ്രസ്താവന പുറത്തുവിട്ടത്.

ഹോർമൂസ് കടലിടുക്ക് അടച്ചിടുന്നത് ആഗോളതലത്തിൽ എണ്ണ, വാതകം, വളം എന്നിവയുടെ വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടിറസ് മുന്നറിയിപ്പ് നൽകി. യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന് അദ്ദേഹം അമേരിക്കയോടും ഇസ്രായേലിനോടും ആവശ്യപ്പെട്ടു. സംഘർഷത്തിൽ ഭാഗമല്ലാത്ത അയൽരാജ്യങ്ങളെ ആക്രമിക്കുന്നത് നിർത്തണമെന്ന് അദ്ദേഹം ഇറാനോടും ആവശ്യപ്പെട്ടു.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണ വിതരണ പാതകളിലൊന്നാണ് ഹോർമൂസ് കടലിടുക്ക്. യുഎസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് മറുപടിയായി ഇറാൻ ഈ പാത തടസപ്പെടുത്തിയത് ആഗോള ഊർജ വിപണിയെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പാശ്ചാത്യ ശക്തികൾക്ക് ഈ പാത ഇപ്പോഴും അപ്രാപ്യമായി തുടരുകയാണ്.

TAGS :

Next Story