Quantcast

കൂടിയാലോചനയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ജാർഖണ്ഡിലും 'ഇന്ത്യ' സഖ്യത്തിൽ പ്രതിസന്ധി

തങ്ങളോട് ആലോചിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് ജെഎംഎമ്മിനെ ചൊടിപ്പിച്ചത

MediaOne Logo
കൂടിയാലോചനയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ജാർഖണ്ഡിലും ഇന്ത്യ സഖ്യത്തിൽ പ്രതിസന്ധി
X

റാഞ്ചി: രാജ്യസഭ തെരഞ്ഞെടുപ്പിലേക്ക് കൂടിയാലോചനയില്ലാതെ കോൺഗ്രസ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ പ്രതിഷേധിച്ച് ജാർഖണ്ഡിലും ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി. കോൺഗ്രസ് നിലപാടിൽ പ്രതിഷേധിച്ച് രാജ്യസഭ തെരഞ്ഞെടുപ്പിൽ രണ്ട് സീറ്റിൽ ജാർഖണ്ഡ് മുക്തി മോർച്ച സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചു. മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

ഒരു രാജ്യസഭാ സീറ്റിൽ വിജയിക്കാൻ 28 വോട്ടുകളാണ് വേണ്ടത്. ജെഎംഎം നയിക്കുന്ന ഭരണമുന്നണിക്ക് 56 എംഎൽഎമാരുടെ പിന്തുണയുള്ളതിനാൽ രണ്ട് സീറ്റുകളിലെയും വിജയം ഉറപ്പാണ്. പ്രതിപക്ഷമായ എൻഡിഎയ്ക്ക് 24 എംഎൽഎമാരാണുള്ളത്. ഒരു സീറ്റ് നേടാൻ പോലും എൻഡിഎയ്ക്ക് 4 വോട്ടുകൾ കൂടി അധികം വേണം. എന്നാൽ രാജ്യസഭാ തെരഞ്ഞെടുപ്പിൽ വിപ്പ് ഇല്ലാത്തതിനാൽ എംഎൽഎമാർ മനഃസാക്ഷി വോട്ട് ചെയ്യുമെന്നും സ്ഥാനാർത്ഥി വിജയിക്കുമെന്നുമാണ് ബിജെപിയുടെ അവകാശവാദം.

തങ്ങളോട് ആലോചിക്കുകയോ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ കോൺഗ്രസ് തങ്ങളുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് ജെഎംഎമ്മിനെ ചൊടിപ്പിച്ചത്. സഖ്യകക്ഷിയോട് ആലോചിക്കാതെ കോൺഗ്രസ് എടുത്ത തീരുമാനം പാർട്ടി പ്രവർത്തകരുടെ വികാരത്തെ മുറിപ്പെടുത്തിയെന്ന് ജെഎംഎം ജനറൽ സെക്രട്ടറി സുപ്രിയോ ഭട്ടാചാര്യ പറഞ്ഞു. കോൺഗ്രസിന് സ്വന്തമായി ആവശ്യത്തിന് അംഗബലമില്ലാത്ത സാഹചര്യത്തിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി ഹേമന്ത് സോറൻ എടുക്കുന്നതായിരുന്നു ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപിയുടെ വിജയം തടയുക എന്ന ലക്ഷ്യത്തോടെയാണ് രണ്ട് സീറ്റിലും മത്സരിക്കാൻ പാർട്ടി ഐക്യകണ്‌ഠേന തീരുമാനിച്ചതെന്ന് മന്ത്രി യോഗേന്ദ്ര പ്രസാദും ലത്തേഹാർ എംഎൽഎ ബൈദ്യനാഥ് റാമും വ്യക്തമാക്കി. സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ള പൂർണ്ണ ചുമതല ജെഎംഎം കേന്ദ്ര പ്രസിഡന്റ് കൂടിയായ ഹേമന്ത് സോറനെ ഏൽപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story