Quantcast

'ജനത്തിരക്ക് കാരണം കരൂരിൽ ശനിയാഴ്ച പരിപാടികൾ സംഘടിപ്പിക്കാറില്ല'; കരൂർ എംപി ജ്യോതിമണി

പരിപാടിയുടെ സമയം മാറിയതാണ് അപകടമുണ്ടാക്കിയതെന്നും ജ്യോതിമണി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-09-28 07:36:39.0

Published:

28 Sept 2025 9:28 AM IST

ജനത്തിരക്ക് കാരണം കരൂരിൽ ശനിയാഴ്ച പരിപാടികൾ സംഘടിപ്പിക്കാറില്ല; കരൂർ എംപി ജ്യോതിമണി
X

Vijay's Rally, Karoor MP Jothimani Photo: NDTV, Facebook

കരൂർ: വിജയ്‌യുടെ റാലിക്കിടെയുണ്ടായ അപകടത്തിൽ പ്രതികരണവുമായി കരൂർ എംപി ജ്യോതിമണി. കരൂരിൽ സ്ഥലപരിമിധിയിൽ കൂടുതൽ ആളുകൾ എത്തിയതാണ് അപകടത്തിന് കാരണമായതെന്ന് എംപി പറഞ്ഞു. സുരക്ഷക്ക് ആവശ്യമായ പൊലീസ് സ്ഥലത്തുണ്ടായിരുന്നു. പരിപാടിയുടെ സമയം മാറിയതാണ് അപകടമുണ്ടാക്കിയെന്നും ജ്യോതിമണി മീഡിയവണിനോട് പറഞ്ഞു.

ആശുപത്രിയിൽ എത്തിച്ചതിൽ ഒരാൾ മാത്രമാണ് ഗുരുതരമായി തുടരുന്നതെന്നും ബാക്കിയുള്ളവർ സുഖം പ്രാപിച്ചു വരികയാണെന്നും ജ്യോതിമണി പറഞ്ഞു. മരണപ്പെട്ട 39 പേരിൽ ഏകദേശം എല്ലാവരെയും തിരിച്ചറിഞ്ഞതായും എംപി പറഞ്ഞു. കരൂർ ചെറിയ നഗരമാണെന്നും സാധാരണഗതിയിൽ ശനിയാഴ്ച ദിവസങ്ങൾ തിരക്കുള്ള ദിവസങ്ങൾ ആയതിനാൽ അന്നേ ദിവസം രാഷ്ട്രീയ പാർട്ടികളും മറ്റും പരിപാടികളൊന്നും നടത്താറില്ലെന്നും അങ്ങനെ നടത്തിയതുകൊണ്ടാണ് അപകടം ഉണ്ടായതെന്നും എംപി പറഞ്ഞു.

പരിപാടിക്ക് എത്താൻ വിജയ് വൈകിയതും അപകടത്തിലേക്ക് നയിച്ചിട്ടുണ്ടെന്ന് സുധാമണി പറഞ്ഞു. മരണപ്പെട്ടവരിൽ അധികപേരും സാധാരണക്കാരായ ആളുകളാണെന്നും അവരുടെ ഓരോ വീട്ടിലും കയറി ആശ്വസിപ്പിക്കുന്നത് ഹൃദയഭേദകമായ കാര്യമാണെന്നും ജ്യോതിമണി എംപി കൂട്ടിച്ചേർത്തു.

പരിപാടിക്ക് പൊലീസ് അനുവാദം ഉണ്ടായിരുന്നതായും എന്നാൽ സമയബന്ധിതമായി പരിപാടി നടത്തുന്നതിൽ വീഴ്ച സംഭവിച്ചതിനെ തുടർന്നാണ് അപകടമുണ്ടായതെന്നും ജ്യോതിമണി പറഞ്ഞു. പൊലീസ് സേനയെ കൃത്യമായി വിന്യസിച്ചിരുന്നില്ല എന്ന ആരോപണത്തിന് അവിടെ അത്രയധികം പൊലീസുകാർക്ക് നിൽക്കാനുള്ള സ്ഥലമുണ്ടായിരുന്നില്ല എന്നാണ് ജ്യോതിമണി മറുപടി പറഞ്ഞത്.



TAGS :

Next Story