Quantcast

ആധാര്‍ മുതല്‍ പാസ്പോര്‍ട്ട് വരെ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിയാം...

ബാങ്ക് ഇടപാടുകള്‍, ക്രെഡിറ്റ് കാർഡ് ഉപയോഗം, പാസ്‌പോർട്ട് അപേക്ഷകള്‍, ആധാർ കാർഡ് എന്നിവയിലെല്ലാമാണ് മാറ്റങ്ങള്‍ വരുന്നത്.

MediaOne Logo

റിഷാദ് അലി

  • Updated:

    2026-06-29 12:20:28

Published:

29 Jun 2026 5:30 PM IST

ആധാര്‍ മുതല്‍ പാസ്പോര്‍ട്ട് വരെ; ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രധാന മാറ്റങ്ങള്‍ അറിയാം...
X

ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന നിരവധി നിർണായക സാമ്പത്തിക മാറ്റങ്ങളാണ് 2026 ജൂലൈ 1 മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വരുന്നത്. ബാങ്ക് ഇടപാടുകള്‍, ക്രെഡിറ്റ് കാർഡ് ഉപയോഗം, പാസ്‌പോർട്ട് അപേക്ഷകള്‍, ആധാർ കാർഡ് എന്നിവയിലെല്ലാമാണ് മാറ്റങ്ങള്‍ വരുന്നത്. 2026 ജൂലൈ 1 മുതൽ മാറുന്ന പ്രധാന സാമ്പത്തിക നിയമങ്ങൾ ഏതൊക്കെയെന്ന് നോക്കാം

1. ആധാർ കാർഡ് പുതുക്കൽ ഇനി സൌജന്യമായി ചെയ്യാം

ആധാർ കാർഡിൽ ഇ-മെയിൽ വിലാസം പുതുക്കുന്നതിനുള്ള 75 രൂപ ഫീസ് യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഒഴിവാക്കി. ജൂലൈ 1 മുതൽ ഡിസംബർ 31 വരെ ആറ് മാസത്തേക്ക് ഈ സേവനം പൂർണ്ണമായും സൗജന്യമായിരിക്കും. ഇതിനുശേഷമുള്ള പുതുക്കലുകൾക്ക് മാത്രമേ ഫീസ് ഈടാക്കുകയുള്ളൂ.

2. എസ്ബിഐ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളിൽ മാറ്റം

തെരഞ്ഞെടുത്ത ഫോൺപേ എസ്ബിഐ ക്രെഡിറ്റ് കാർഡുകളുടെ (PURPLE, SELECT BLACK) റിവാർഡ് പോയിന്റ് ഘടനയിൽ മാറ്റങ്ങൾ വരുന്നു. ചില പ്രത്യേക ഇടപാടുകൾക്ക് ഇനി മുതൽ റിവാർഡ് പോയിന്റുകൾ ലഭിക്കില്ല

3. എച്ച്ഡിഎഫ്സി ക്രെഡിറ്റ് കാർഡ് എയർപോർട്ട് ലോഞ്ച് സേവനം

എച്ച്.ഡി.എഫ്.സി ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് വിമാനത്താവളങ്ങളിലെ ഡൊമസ്റ്റിക് ലോഞ്ച് ആക്സസ് സൗജന്യമായി ലഭിക്കണമെങ്കിൽ, തൊട്ടുമുമ്പത്തെ കലണ്ടർ പാദത്തിൽ കുറഞ്ഞത് 60,000 രൂപയെങ്കിലും കാർഡ് ഉപയോഗിച്ച് ചിലവഴിച്ചിരിക്കണം.

4. പാസ്‌പോർട്ട് ഫീസ് വർദ്ധിച്ചു

രാജ്യത്തിനകത്തും വിദേശത്തുമുള്ള സാധാരണ , തത്കാൽ പാസ്‌പോർട്ട് അപേക്ഷകർക്ക് ഇനി ചെലവേറും. വിദേശകാര്യ മന്ത്രാലയം പാസ്‌പോർട്ട് പ്രോസസിങ് ഫീസിൽ വർദ്ധനവ് വരുത്തിയിട്ടുണ്ട്. ജൂലൈ 1 മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരും.

5. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ചുള്ള ബാങ്കുകളുടെ വിപണനത്തിന് പിഴ

ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ബാങ്കുകൾ മറ്റ് സാമ്പത്തിക ഉൽപ്പന്നങ്ങൾ വിൽക്കുന്നത് തടയാൻ കർശന നടപടികളാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) സ്വീകരിക്കുന്നത്. പുതിയ നിയമപ്രകാരം, ബാങ്കുകൾ തെറ്റായ രീതിയിൽ ഉൽപ്പന്നങ്ങൾ വിറ്റഴിച്ചതായി ബോധ്യപ്പെട്ടാൽ ഉപഭോക്താവിന് മുഴുവൻ തുകയും തിരികെ നൽകാനും ഒപ്പം ഉണ്ടായ നഷ്ടത്തിന് നഷ്ടപരിഹാരം നൽകാനും ബാങ്കുകൾ ബാധ്യസ്ഥരായിരിക്കും.

TAGS :

Next Story