Quantcast

മണ്ഡല പുനര്‍നിര്‍ണയ ബില്‍; കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനവികാരം പ്രധാനമന്ത്രിക്ക് അറിയില്ല, എല്ലാവരെയും വിഡ്ഢിയാക്കാമെന്ന് കരുതരുത്: കെ.സി വേണുഗോപാല്‍

ബില്ലിനോട് സഹകരിക്കില്ലെന്ന കാര്യം പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    16 April 2026 5:52 PM IST

മണ്ഡല പുനര്‍നിര്‍ണയ ബില്‍; കേരളത്തിലെയും തമിഴ്‌നാട്ടിലെയും ജനവികാരം പ്രധാനമന്ത്രിക്ക് അറിയില്ല, എല്ലാവരെയും വിഡ്ഢിയാക്കാമെന്ന് കരുതരുത്: കെ.സി വേണുഗോപാല്‍
X

ന്യൂഡല്‍ഹി: വനിതാസംവരണ ബില്ലില്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി. രാഷ്ട്രീയലക്ഷ്യം വെച്ച് സംസ്ഥാനങ്ങളുടെ സ്ഥാനം ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും വനിതാസംവരണത്തിന്റെ പേരില്‍ ജനാധിപത്യത്തെ തകര്‍ക്കുകയാണെന്നും കെ.സി വേണുഗോപാല്‍ ആരോപിച്ചു.

'തമിഴ്‌നാട്ടില്‍ കറുപ്പ് വസ്ത്രം ധരിച്ചുള്ള പ്രതിഷേധത്തെ പ്രധാനമന്ത്രി ഇന്ന് പരിഹസിക്കുകയാണ് ചെയ്തത്. തമിഴ്‌നാട്ടുകാരുടെയും കേരളത്തിലുള്ളവരുടേയും വികാരങ്ങള്‍ ഈ പ്രധാനമന്ത്രിക്ക് അറിയില്ല. എന്തുചെയ്തിട്ടാണെങ്കിലും തെരഞ്ഞെടുപ്പില്‍ വിജയിക്കുകയെന്നത് മാത്രമാണ് ഭരണപക്ഷത്തിന്റെ ലക്ഷ്യം. ഇത് ശരിയല്ല. എല്ലാവരെയും വിഡ്ഢികളാക്കിക്കളയാമെന്ന് കേന്ദ്രം ധരിക്കരുത്. എല്ലാവരുടെയും അഭിപ്രായങ്ങളും വികാരങ്ങളും മാനിച്ചുകൊണ്ട് സര്‍വകക്ഷിയോഗം വിളിക്കണം. ബില്‍ പിന്‍വലിക്കണം'. കെ.സി പ്രതികരിച്ചു. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ പ്രാധാന്യമുണ്ടെന്നും രാഷ്ട്രീയലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാനങ്ങളുടെ സ്ഥാനം ഇല്ലാതാക്കരുതെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.

വനിതാ സംവരണ ഭേദഗതി ബില്‍ ചര്‍ച്ച ചെയ്യാനുള്ള പാര്‍ലമെന്റ് മൂന്ന് ദിവസത്തെ സമ്മേളനത്തിന് ഇന്ന് തുടക്കമായിരുന്നു. ബന്ധപ്പെട്ട മൂന്ന് വിവാദബില്ലുകളും ഇന്ന് സഭയില്‍ അവതരിപ്പിച്ചു. ബില്ലിനോട് സഹകരിക്കില്ലെന്ന കാര്യം പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിരുന്നു.

TAGS :

Next Story