Quantcast

കടം നൽകിയ പണം തിരികെ ചോദിച്ചു; യുവാവിനെ സുഹൃത്തുക്കൾ കഴുത്ത് ഞെരിച്ച് കൊന്നു

രാഹുലിന്റെ സഹോദരൻ സച്ചിൻ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു

MediaOne Logo
കടം നൽകിയ പണം തിരികെ ചോദിച്ചു; യുവാവിനെ സുഹൃത്തുക്കൾ കഴുത്ത് ഞെരിച്ച് കൊന്നു
X

ആഗ്ര: കടം നൽകിയ പണം തിരികെ ചോദിച്ചതിന് യുവാവിനെ സുഹൃത്തുക്കൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ആ​ഗ്രയിലാണ് സംഭവം.

‌ആഗ്ര ജില്ലയിലെ ഏക്ത പോലീസ് സ്റ്റേഷൻ പ്രദേശത്തെ രാഹുൽ സിങ്ങിനെയാണ് ഫെബ്രുവരി മൂന്നിന് സുഹൃത്ത് ദീപക് കുമാറും (31) കൂട്ടാളികളും ചേർന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. കടം നൽകിയ 34,000 രൂപയുടെ തർക്കത്തെ തുടർന്നാണ് കൊലപാതകം. മൃതദേഹം ഗ്വാളിയോർ ഹൈവേയിലെ ഖാരി നദി പാലത്തിനടിയിൽ ഉപേക്ഷിക്കുകയായിരുന്നു. കേസിൽ ദീപക് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ദീപക്കിനൊപ്പം ആശാരി പണി ചെയ്യുകയായിരുന്നു രാഹുൽ. ഇവരുടെ സുഹൃത്ത് രവീന്ദ്രയാണ് രാഹുലിൻ്റെ കയ്യിൽ നിന്ന് തുക വാങ്ങിയത്. നിരന്തരം പണം ആവശ്യപ്പെടാൻ തുടങ്ങിയതോടെ ക്ഷുഭിതനായ രവീന്ദ്ര ദീപക്കിനും മറ്റൊരു സുഹൃത്തായ സണ്ണിക്കുമൊപ്പം ചേർന്ന് രാഹുലിനെ കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, അപകടമാണെന്ന് വരുത്തിത്തീർക്കാൻ മൃതദേഹം പാലത്തിനടിയിൽ ഉപേക്ഷിച്ചു.

സംഭവ ദിവസം, ദീപക്കും രാഹുലും ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരുന്നതായി പൊലീസ് പറഞ്ഞു. കുറ്റകൃത്യത്തിന് ശേഷം ദീപക്, രവീന്ദ്ര, സണ്ണി എന്നിവർ ഒളിവിൽ പോയതാണ് സംശയത്തിനിടയാക്കിയത്.

രാഹുലിന്റെ സഹോദരൻ സച്ചിൻ നൽകിയ പരാതിയിൽ ബിഎൻഎസ് സെക്ഷൻ 103(1) പ്രകാരം ഇരാദത്ത് നഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ബാക്കിയുള്ള പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഷംഷാബാദ് എസിപി അമീഷ പറഞ്ഞു.

TAGS :

Next Story