Quantcast

മാസപ്പടി കേസ്: 'തുടർ നടപടികൾ സ്വീകരിക്കരുത്'; എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി

കുറ്റപത്രത്തിലെ തുടർ നടപടികൾ കേരള ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2025-05-29 11:48:05.0

Published:

29 May 2025 2:46 PM IST

മാസപ്പടി കേസ്: തുടർ നടപടികൾ സ്വീകരിക്കരുത്; എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി
X

ന്യൂഡൽഹി: മാസപ്പടി കേസിൽ എസ്എഫ്ഐഒയെ തടഞ്ഞ് ഡൽഹി ഹൈക്കോടതി. അന്വേഷണത്തിന് എതിരെ സിഎംആർഎൽ ഫയൽ ചെയ്ത കേസിൽ തീർപ്പാകുന്നത് വരെ വിചാരണ കോടതിയിലെ നടപടികളുമായി എസ്എഫ്ഐഒ മുന്നോട്ട് പോകാതിരിക്കുന്നത് നീതി നിർവ്വഹണത്തിന് ഗുണം ചെയ്യുമെന്ന് കോടതി വ്യക്തമാക്കി.

അതേസമയം എസ്എഫ്ഐഒ അന്വേഷണറിപ്പോർട്ട് സമർപ്പിച്ചത് മനപൂർവ്വം ഉണ്ടായ വീഴ്ച അല്ലെന്ന് എഎസ്ജി കോടതിയെ അറിയിച്ചു. ഏജൻസിയുമായി വന്ന ആശയവിനിമയത്തിലെ പിഴവാണെന്നും വിശദീകരണം. കുറ്റപത്രത്തിലെ തുടർ നടപടികൾ കേരള ഹൈക്കോടതി നേരത്തേ തടഞ്ഞിരുന്നു.

TAGS :

Next Story