Quantcast

നിരന്തരം ലൈം​ഗിക പീഡനം; അധ്യാപകനെ കഴുത്തറുത്ത് കൊന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടി

സംഭവത്തിൽ പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടി.

MediaOne Logo

Web Desk

  • Published:

    2 Sept 2023 9:33 PM IST

Minor Boy slits tutor’s throat over repeated sexual abuse, held
X

ന്യൂഡൽഹി: തുടർച്ചയായി ലൈംഗികമായി പീഡിപ്പിച്ചുവന്ന അധ്യാപകന്റെ കഴുത്തറുത്ത് കൊന്ന് പ്രായപൂർത്തിയാകാത്ത ആൺകുട്ടി. ഡൽഹിയിലെ ജാമിഅ ന​ഗറിൽ കഴിഞ്ഞദിവസമാണ് സംഭവം. പേപ്പർ കട്ടർ ഉപയോഗിച്ചാണ് കൗമാരക്കാരൻ അധ്യാപകന്റെ കഴുത്തറുത്തത്. സംഭവത്തിൽ പ്രതിയായ ആൺകുട്ടിയെ പൊലീസ് പിടികൂടി.

ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2.15ഓടെ, ജാമിഅ ന​ഗറിലെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിൽ രക്തത്തിൽ കുളിച്ച് ഒരാൾ കിടക്കുന്നതായി തങ്ങൾക്ക് പിസിആർ കോൾ വരികയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്ത് പൊലീസ് എത്തിയപ്പോൾ കഴുത്തിൽ മുറിവേറ്റ നിലയിൽ ഏകദേശം 28 വയസുള്ള ഒരാളുടെ മൃതദേഹം കണ്ടെത്തി.

മരിച്ചയാൾ മറ്റൊരു പ്രദേശത്ത് താമസിച്ചിരുന്ന സ്വകാര്യ അധ്യാപകനാണെന്ന് പിന്നീട് തിരിച്ചറിഞ്ഞു. മൃതദേഹം കണ്ടെത്തിയ കെട്ടിടം മരിച്ചയാളുടെ കുടുംബത്തിന്റേതാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സൗത്ത് ഈസ്റ്റ്) രാജേഷ് ദിയോ പറഞ്ഞു.

'അന്വേഷണത്തിൽ, കൊലയ്ക്ക് പിന്നിൽ ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയാണെന്ന് വ്യക്തമായി. മരിച്ചയാൾ ഏകദേശം രണ്ട് മാസം മുമ്പ് ഈ ആൺകുട്ടിയെ ലൈം​ഗികമായി പീഡിപ്പിക്കുകയും അതിനുശേഷം പീഡനം തുടരുകയും ചെയ്തതായും പൊലീസ് കണ്ടെത്തി'- ഡിസിപി വ്യക്തമാക്കി.

കൊല്ലപ്പെട്ട അധ്യാപകൻ ഈ ആൺകുട്ടിയുടെ ന​ഗ്നവീഡിയോ പകർത്തുകയും തന്റെ ഇം​ഗിതങ്ങൾക്ക് വഴങ്ങിയില്ലെങ്കിൽ അത് സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ആ​ഗസ്റ്റ് 30ന് രാവിലെ 11.30ന് അധ്യാപകൻ കൗമാരക്കാരനെ തന്റെ മുറിയിലേക്ക് വിളിച്ചു.

തുടർച്ചയായ ലൈം​ഗിക പീഡനത്തിൽ മനംനൊന്ത ആൺകുട്ടി അധ്യാപകനെ ഇല്ലാതാക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് അധ്യാപകന്റെ മുറിയിലെത്തുകയും അവസരം കിട്ടിയപ്പോൾ മൂർച്ഛയുള്ള പേപ്പർകട്ടർ ഉപയോ​ഗിച്ച് കഴുത്ത് മുറിച്ച ശേഷം ഓടിപ്പോവുകയുമായിരുന്നു- ഡിസിപി വിശദമാക്കി.

സംഭവത്തിൽ പ്രായപൂർത്തിയാകാത്തയാളെ പിടികൂടിയതായും മരിച്ചയാളുടെ മൊബൈൽ ഫോണും സംഭവസമയത്ത് കൗമാരക്കാരൻ ധരിച്ചിരുന്ന വസ്ത്രങ്ങളും ഷൂസും സ്ഥലത്തുനിന്നും കണ്ടെടുത്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.

TAGS :

Next Story