Quantcast

'സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകും': ഗസ്സ സമാധാന നീക്കം നടത്തിയ ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി

''ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരും''

MediaOne Logo

Web Desk

  • Updated:

    2025-10-04 06:55:20.0

Published:

4 Oct 2025 10:24 AM IST

സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകും: ഗസ്സ സമാധാന നീക്കം നടത്തിയ  ട്രംപിനെ അഭിനന്ദിച്ച് നരേന്ദ്ര മോദി
X

നരേന്ദ്ര മോദി- ട്രംപ്  Photo-ANI

ന്യൂഡല്‍ഹി: ഗസ്സ സമാധാന നീക്കം നടത്തിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.

സമാധാന ശ്രമങ്ങൾക്കുള്ള ട്രംപിന്റെ നേതൃത്വത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മോദി പറഞ്ഞു. സമാധാനത്തിനുള്ള ശ്രമങ്ങൾക്ക് ഇന്ത്യ പിന്തുണ നൽകുമെന്നും മോദി വ്യക്തമാക്കി.

'' ഗസ്സയിലെ സമാധാന ശ്രമങ്ങള്‍ നിര്‍ണായകമായ മുന്നേറ്റം കൈവരിക്കുന്ന സാഹചര്യത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നേതൃത്വത്തെ ഇന്ത്യ അഭിനന്ദിക്കുന്നു. ബന്ദികളെ മോചിപ്പിക്കുമെന്ന സൂചനകള്‍ ഒരു സുപ്രധാന ചുവടുവെപ്പാണ്. ശാശ്വതവും നീതിയുക്തവുമായ സമാധാനത്തിനായുള്ള എല്ലാ ശ്രമങ്ങളെയും ശക്തമായി പിന്തുണയ്ക്കുന്നത് ഇന്ത്യ തുടരും”- പ്രധാനമന്ത്രി മോദിയുടെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

രണ്ടുവര്‍ഷമായി തുടരുന്ന വംശഹത്യ അവസാനിപ്പിക്കാനും ഗസ്സയില്‍ സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച ഇരുപതിന സമാധാനപദ്ധതിയിലെ നിര്‍ദേശങ്ങള്‍ ഹമാസ് ഭാഗികമായി അംഗീകരിച്ചിരുന്നു. ഇതോടൊപ്പം പല കാര്യങ്ങളിലും ഇനിയും ചർച്ച വേണമെന്നും ആവശ്യപ്പെട്ടിരുന്നു. അതേസമയം ഹമാസ് സമാധാനത്തിന് തയ്യാറാണെന്നും ഇസ്രായേൽ ഉടൻ വെടിനിർത്തലിന് തയ്യാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

TAGS :

Next Story