Quantcast

'മോദി ആർഎസ്എസുകാരനാണ്, ഇന്ത്യയിലെ വർഗീയ ലഹളകളിൽ ആയിരങ്ങളുടെ ജീവനെടുത്ത സംഘടനയാണത്'; എം.എ ബേബി

''മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് ഇന്ത്യയിൽ നിരോധിച്ച സംഘടനയാണത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന പദ്ധതിയിലേക്ക് പല രൂപത്തിൽ നീങ്ങുകയാണ് അവർ''

MediaOne Logo

Web Desk

  • Published:

    15 Aug 2025 3:56 PM IST

മോദി ആർഎസ്എസുകാരനാണ്, ഇന്ത്യയിലെ വർഗീയ ലഹളകളിൽ  ആയിരങ്ങളുടെ  ജീവനെടുത്ത സംഘടനയാണത്; എം.എ ബേബി
X

ന്യൂഡൽഹി: മറ്റൊരു ഇന്ത്യയെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ബിജെപിയും ആർഎസ്എസും ശ്രമിക്കുന്നതെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി.

''പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസുകാരനാണ്. അദ്ദേഹം ആർഎസ്എസിനെ പുകഴ്ത്തുന്നത് ആത്മപ്രശംസയാണ്. ഇന്ത്യയിലെ ഒരുപാട് വർഗീയ ലഹളകളിൽ ആയിരങ്ങളുടെ ജീവനെടുത്ത ഫാസിസ്റ്റ്-നവ ഫാസിസ്റ്റ് സ്വഭാവമുള്ള സംഘടനയാണ് ആർഎസ്എസ്''- എം.എ ബേബി പറഞ്ഞു.

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാജ്യത്തെ അഭിസംബോധനചെയ്ത് സംസാരിക്കവെ ആര്‍എസ്എസിനെ പ്രശംസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയായിരുന്നു എം.എ ബേബിയുടെ പ്രതികരണം. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു എം.എ ബേബി.

''മഹാത്മാഗാന്ധിയുടെ വധത്തെ തുടർന്ന് ഇന്ത്യയിൽ നിരോധിച്ച സംഘടനയാണത്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കുക എന്ന പദ്ധതിയിലേക്ക് പല രൂപത്തിൽ നീങ്ങുകയാണ് അവർ. ചരിത്രത്തെ വളച്ചൊടിക്കുന്നതും പാഠപുസ്തകങ്ങളെ തിരുത്തുന്നതുമൊക്കെ ഇതിന്റെ ഭാഗമാണ്. എം.എ ബേബി പറഞ്ഞു. ഇന്ത്യയെയാകെ തലതിരിച്ചിടുകയാണ് ആർഎസ്എസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Watch Video Report


TAGS :

Next Story