ഒടുവിൽ മോദി മണിപ്പൂരിലേക്ക്
ഇന്ന് മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ സന്ദർശിക്കും

ന്യൂഡൽഹി: സംഘർഷം ആളിപ്പടർന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി ഇന്ന് മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ സന്ദർശിക്കും. നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും.
മണിപ്പൂരിലെ വംശീയ സംഘർഷത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ എത്തുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ഉച്ചക്ക് 12:15 ന് മോദി കുക്കികൾ താമസിക്കുന്ന ചുരാചന്ദ്പൂരിലെത്തും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും ചെയ്യും.
തുടർന്ന് മെയ്‌തെയ്കളെ സന്ദർശിക്കാൻ തലസ്ഥാനമായ ഇംഫാലിലെത്തും ഇവിടെ 1,200 കോടി രൂപയുടെ അടിസ്ഥാന സൗകര്യ പദ്ധതികളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, പുതിയ സെക്രട്ടറിയേറ്റും പൊലീസ് ആസ്ഥാനവും മോദി ഉദ്ഘാടനം ചെയ്യും.
സംഘർഷ സമയത്ത് പ്രതിപക്ഷമുൾപ്പടെ പലതവണ പ്രധാനമന്ത്രിയോട് മണിപ്പൂർ സന്ദർശിക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. ഇപ്പോൾ മിസോറാമിലെ പുതിയ റെയിൽ പാത ഉദ്ഘാടനത്തിന്റെ ഭാഗമായി എത്തുമ്പോഴാണ് അതുവഴി മണിപ്പൂർ സന്ദർശിക്കുന്നത്.
സംഘർഷം നിയന്ത്രിക്കാനാകെ വന്നതോടെ ബിജെപി മുഖ്യമന്ത്രി ബിരേൻ സിംഗ് രാജിവെച്ചൊഴിയുകയും രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു.
Adjust Story Font
16

