Quantcast

ലഗേജില്‍ 16 ജീവനുള്ള പാമ്പുകള്‍; മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍

പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു

MediaOne Logo

Web Desk

  • Published:

    30 Jun 2025 12:49 PM IST

ലഗേജില്‍ 16 ജീവനുള്ള പാമ്പുകള്‍; മുംബൈ വിമാനത്താവളത്തില്‍ യാത്രക്കാരന്‍ പിടിയില്‍
X

മുംബൈ: തായ്ലന്‍ഡില്‍ നിന്ന് 16 ജീവനുള്ള പാമ്പുകളുമായി മുംബൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനെ പിടികൂടി കസ്റ്റംസ്. ജൂണ്‍ 27ന് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം.

6E1052 എന്ന വിമാനത്തില്‍ തായ്ലന്‍ഡില്‍ നിന്ന് മുംബൈയിലെത്തിയ ഇന്ത്യന്‍ പൗരനെ കസ്റ്റംസ് പരിശോധിക്കുകയായിരുന്നു. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഇയാളുടെ ലഗേജ് പരിശോധിച്ചപ്പോഴാണ് ജീവനുള്ള പാമ്പുകളെ കണ്ടെത്തിയത്.

പിടികൂടിയവയില്‍ ഗാര്‍ട്ടര്‍ പാമ്പുകള്‍, റൈനോ റാറ്റ് പാമ്പ്, കെനിയന്‍ സാന്‍ഡ് ബോവ എന്നിവ ഉള്‍പ്പെടുന്നു. 1962ലെ കസ്റ്റംസ് ആക്ട് പ്രകാരം യാത്രക്കാരനെ അറസ്റ്റ് ചെയ്തു.

ഈ മാസം ഇത്തരത്തിലുള്ള മൂന്നാമത്തെ കേസാണിത്. ജൂണ്‍ ആദ്യം തായ്ലന്‍ഡില്‍ നിന്ന് വിഷപ്പാമ്പുകളുമായി എത്തിയ യാത്രക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുന്നുണ്ടെന്ന് കസ്റ്റംസ് പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ തായ്ലന്‍ഡ്-ഇന്ത്യ വ്യോമപാതയില്‍ ഇത്തരത്തില്‍ കടത്താന്‍ ശ്രമിച്ച 7,000ത്തിലധികം മൃഗങ്ങളെ പിടികൂടിയതായും കസ്റ്റംസ് അറിയിച്ചു.

TAGS :

Next Story