'മതസ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ലംഘനം'; ഏകീകൃത സിവിൽ കോഡിനെതിരെ മുസ്‌ലിം വ്യക്തിനിയമ ബോർഡ്
ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും യുസിസി അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു

- Published:
3 April 2026 6:05 PM IST

ന്യൂഡൽഹി: ഏകീകൃത സിവിൽ കോഡിനെതിരെ വിമർശനവുമായി മുസ്‌ലിം വ്യക്തിനിയമ ബോർഡ്. വിഭജനത്തിന്റ ഓപ്പറേഷൻ കോഡാണ് യുസിസി. ഉത്തരാഖണ്ഡിലെയും ഗുജറാത്തിലെയും യുസിസി അംഗീകരിക്കാൻ കഴിയില്ലെന്നും വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
രാഷ്ട്രീയപ്രേരിതമായാണ് യുസിസി നടപ്പാക്കുന്നത്. മതസ്വാതന്ത്ര്യത്തിന്റെയും പൗരസ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ് ഇത്. യുസിസി മൗലികാവകാശങ്ങളെ ഇല്ലാതാക്കും. നിരവധി ആശങ്കങ്ങൾ ഉയർത്തുന്നതാണ് യുസിസി. അതുകൊണ്ട് കേന്ദ്ര സർക്കാരും വിവിധ സർക്കാരുകളും യുസിസി നടപ്പാക്കുന്നതിൽ നിന്ന് പിൻമാറണമെന്നും മുസ്‌ലിം വ്യക്തി നിയമ ബോർഡ് നേതാക്കൾ പറഞ്ഞു.
കേന്ദ്രസർക്കാർ യുസിസി നടപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോകുന്നതിനിടെയാണ് ബിജെപി ഭരിക്കുന്ന വിവിധ സംസ്ഥാനങ്ങൾ യുസിസി നടപ്പാക്കുന്നത്. നേരത്തെ ഉത്തരാഖണ്ഡ് സർക്കാർ യുസിസി നടപ്പാക്കിയിരുന്നു. ഇപ്പോൾ ഗുജറാത്ത് സർക്കാരും യുസിസി നടപ്പാക്കിയ പശ്ചാത്തലത്തിലാണ് മുസ്‌ലിം വ്യക്തിനിയമ ബോർഡ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. യുസിസി നടപ്പാക്കുന്നതിനെതിരെ ശക്തമായ നിയമപോരാട്ടം നടത്തുമെന്നും വ്യക്തിനിയമ ബോർഡ് ഭാരവാഹികൾ വ്യക്തമാക്കി.
Adjust Story Font
16
