'മുസ്‌ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുത്'; വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്‌പെക്ടര്‍
സബ് ഇന്‍സ്‌പെക്ടര്‍ ദിനേശ് ശര്‍മ്മയാണ് വിദ്വേഷ പരാമര്‍ശം നടത്തിയത്

ഭോപ്പാല്‍: ഭോപ്പാലില്‍ മുസ്‌ലിംകളെ ജിമ്മില്‍ പ്രവേശിപ്പിക്കരുതെന്ന വിദ്വേഷ പരാമര്‍ശവുമായി ഭോപ്പാല്‍ സബ് ഇന്‍സ്‌പെക്ട ദിനേശ് ശര്‍മ്മ. ജിം ഉടമയുമായുള്ള ആശയവിനിമയത്തിനിടെയാണ് ദിനേശ് ശര്‍മ്മയുടെ പരാമര്‍ശം. മുസ്‌ലിം പരിശീലകരെയും കസ്റ്റമേഴ്‌സിനേയും ജിമ്മിലേക്ക് പ്രവേശിപ്പിക്കരുതെന്ന് ദിനേശ് ശര്‍മ്മ പറയുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
'പരിശീലനം നല്‍കാനോ സ്വീകരിക്കാനോ ഒരു മുസ്‌ലീമും ഇവിടെ വരില്ല. ഞാന്‍ നിങ്ങളോട് അത് വ്യക്തമാക്കിയിട്ടുണ്ട്' എന്ന് ദിനേശ് ശര്‍മ്മ ജിം ഉടമയോട് പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് ഭോപ്പാലിലെ അയോധ്യ നഗര്‍ പ്രദേശത്തെ ഒരു ജിം സന്ദര്‍ശിച്ച ബജ്‌റംഗ്ദള്‍ അംഗങ്ങള്‍ അവിടെ മുസ്‌ലിം പരിശീലകരുടെ സാന്നിധ്യം ചോദ്യം ചെയ്തപ്പോഴാണ് പ്രശ്‌ന പരിഹാരത്തിനായി വിളിച്ചു വരുത്തിയ സബ് ഇന്‍സ്‌പെക്ടര്‍ വിദ്വേഷ പരാമര്‍ശം നടത്തിയതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വീഡിയോ വൈറലായതിനെത്തുടര്‍ന്ന് ഇയാള്‍ക്കെതിരെ ആഭ്യന്തര അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഭോപ്പാല്‍ എംപിയും ബിജെപി നേതാവുമായ അലോക് ശര്‍മ്മ സബ് ഇന്‍സ്‌പെക്ടറുടെ പരാമര്‍ശത്തെ പിന്തുണച്ച് രംഗത്തെത്തി. 'ജിം പരിശീലകരുടെ പട്ടിക പൊലീസിന് കൈമാറും, അവര്‍ നിയമപ്രകാരം നടപടി സ്വീകരിക്കും. മധ്യപ്രദേശില്‍ മോഹന്‍ യാദവിന്റെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാരുണ്ട്. ലവ് ജിഹാദും ലാന്‍ഡ് ജിഹാദും അനുവദിക്കില്ല' എന്ന് അലോക് ശര്‍മ്മ പറഞ്ഞു.
Adjust Story Font
16

