Quantcast

സഞ്ചൗലി മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയവരെ തടഞ്ഞു; ആറ് പേര്‍ക്കെതിരെ കേസ്

ദേവഭൂമി സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസ്

MediaOne Logo

Web Desk

  • Published:

    17 Nov 2025 11:16 AM IST

സഞ്ചൗലി മസ്ജിദില്‍ നമസ്‌കാരത്തിനെത്തിയവരെ തടഞ്ഞു; ആറ് പേര്‍ക്കെതിരെ കേസ്
X

ഷിംല: ഹിമാചല്‍ പ്രദേശിലെ ഷിംല സഞ്ചൗലി മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയവരെ തടഞ്ഞ സംഭവത്തില്‍ നാല് സ്ത്രീകളടക്കം ആറ് പേര്‍ക്കെതിരെ കേസ്. വെള്ളിയാഴ്ച പള്ളിയിലെത്തിയവരെയാണ് ദേവഭൂമി സംഘര്‍ഷ സമിതി പ്രവര്‍ത്തകര്‍ തടഞ്ഞത്.

പൊലീസെത്തി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ മുസ്‌ലിംകളെ നമസ്‌കാരത്തിന് അനുവദിച്ചില്ല. നിയമവിരുദ്ധമായി പ്രഖ്യാപിച്ച് പൊളിക്കാന്‍ ഉത്തരവിട്ട മസ്ജിദില്‍ ആരാധന അനുവദിക്കില്ലെന്നായിരുന്നു ഇവരുടെ നിലപാട്.

നമസ്‌കരിക്കാനെത്തിയവരുടെ തിരിച്ചറിയല്‍ കാര്‍ഡ് കാണിക്കാനും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തങ്ങളുടെ വീടിനരികിലൂടെ പോകാന്‍ മുസ്‌ലിംകളെ അനുവദിക്കില്ലെന്നും സ്ത്രീകള്‍ പറഞ്ഞു. മത സൗഹാര്‍ദം തടസ്സപ്പെടുത്തിയതിനാണ് ആറ് പേര്‍ക്കെതിരെ കേസെടുത്തത്.

TAGS :

Next Story