Quantcast

മോദി അടുത്ത സുഹൃത്തെന്ന് പുടിൻ; ഇന്ത്യ- റഷ്യ സഹകരണം ഊട്ടിയുറപ്പിച്ച് കൂടിക്കാഴ്ച

ഇന്ത്യ -റഷ്യ ബന്ധം സവിശേഷമാണെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നെന്നും മോദി

MediaOne Logo

Web Desk

  • Published:

    1 Sept 2025 1:22 PM IST

മോദി അടുത്ത സുഹൃത്തെന്ന് പുടിൻ; ഇന്ത്യ- റഷ്യ സഹകരണം ഊട്ടിയുറപ്പിച്ച്  കൂടിക്കാഴ്ച
X

ബെയ്ജിങ്: ഷാങ്ഹായ് ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി കൂടിക്കാഴ്ച നടത്തി.

ഇന്ത്യ -റഷ്യ ബന്ധം സവിശേഷമാണെന്നും പ്രതിസന്ധിഘട്ടങ്ങളിൽ ഇരു രാജ്യങ്ങളും ഒരുമിച്ചു നിന്നെന്നും മോദി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മൂന്നാം കക്ഷിക്ക് ഇല്ലാതാക്കാൻ ആകില്ലെന്ന് പുടിനും വ്യക്തമാക്കി. മോദി അടുത്ത സുഹൃത്തെന്നും ഇന്ത്യ-റഷ്യൻ ബന്ധം ഏറെ ആഴത്തിലുള്ളതാണെന്നും പുടിൻ പറഞ്ഞു.

ഭീകരവാദത്തെ ഒറ്റക്കെട്ടായി നേരിടാൻ ഷാങ്ഹായ് കൂട്ടായ്മ തയ്യാറാകണമെന്ന് പ്ലീനറി യോഗത്തിൽ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. റഷ്യ-യുക്രൈൻ യുദ്ധം, വ്യാപാര കരാറുകൾ അടക്കമുള്ളവ യോഗത്തിൽ ചർച്ചയായി. പഹൽഗാം ആക്രമണം ഷാങ്ഹായ് ഉച്ചകോടി പ്ലീനറി സമ്മേളനത്തിൽ പ്രധാനമന്ത്രി പരാമർശിച്ചു. ഭീകരവാദം മാനവരാശിക്ക് ഭീഷണിയാണെന്നും ഇന്ത്യ ഭീകരവാദത്തിന്റെ ഇരയെന്നും, മനുഷ്യത്വത്തിന് എതിരായ ആക്രമണത്തിൽ ഏവരും ഒരുമിച്ച് നിൽക്കണമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.

ഇന്ത്യക്കെതിരായ ആക്രമണത്തിൽ ഇന്ത്യയോടൊപ്പം നിന്ന രാജ്യങ്ങൾക്ക് മോദി, നന്ദി അറിയിച്ചു. രണ്ടുദിവസത്തെ ഷാങ്ഹായ് സഹകരണ സമ്മേളനം ഇന്ന് അവസാനിക്കുമ്പോൾ അമേരിക്കയുടെ ലോക പൊലീസിങ് നയത്തിനെതിരായ ലോകക്രമം രൂപപ്പെടേണ്ട ആവശ്യകതയാണ് നേതാക്കൾക്കിടയിൽ ചർച്ചയായത്.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങും നടത്തിയ കൂടിക്കാഴ്ചയിൽ പരസ്പര വിശ്വാസത്തോടെ ഒന്നിച്ചുനിൽക്കാൻ ഇരു‌രാജ്യങ്ങളും ധാരണയായിരുന്നു.

TAGS :

Next Story