Quantcast

"അദാനിയും മോദിയും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്നതാണ് രാഹുൽ ചെയ്‌ത തെറ്റ്"; കെസി വേണുഗോപാൽ

അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന നാടകീയ രംഗങ്ങളെന്ന് വേണുഗോപാൽ

MediaOne Logo

Web Desk

  • Updated:

    2023-03-19 10:50:19.0

Published:

19 March 2023 9:01 AM GMT

Rahul Gandhi_KC Venugopal
X

ഡൽഹി: ഡൽഹി പോലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയ സംഭവത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കെസി വേണുഗോപാൽ. അദാനിക്കെതിരെ ആരോപണം ഉന്നയിച്ചാൽ മോദിക്ക് എത്രമാത്രം വേദനിക്കും എന്നതിന്റെ തെളിവാണ് ഇപ്പോൾ നടക്കുന്ന നാടകീയ രംഗങ്ങളെന്ന് വേണുഗോപാൽ കുറ്റപ്പെടുത്തി.

അദാനിയെ സഹായിക്കാൻ മോദിയും കേന്ദ്രസർക്കാറും ഇടപെട്ടതിന്റെ യഥാർത്ഥ വിവരങ്ങൾ പാർലമെന്റിൽ പ്രസംഗിച്ചു എന്നതാണ് രാഹുൽ ഗാന്ധി ചെയ്‌ത തെറ്റ്. അദാനിയെ സഹായിക്കുന്ന മോദിയുടെ ബന്ധം പുറത്തുകൊണ്ട് വരുന്നതിലുള്ള അസ്വസ്ഥതയാണ് ഇപ്പോൾ പൊലീസിനെ പറഞ്ഞ് വിട്ട് തീർക്കുന്നതെന്നും കെസി വേണുഗോപാൽ പറഞ്ഞു.

പാർലമെന്റിലെ രാഹുലിന്റെ ആരോപണങ്ങളോടുള്ള പ്രതികാരമാണ് ഡൽഹി പോലീസിന്റെ നടപടിയെനന്നായിരുന്നു മനു അഭിഷേഖ് സിങ് വിയുടെ പ്രതികരണം. ഭയപ്പെടുത്താനുള്ള രാഷ്ട്രീയ നീക്കമാണ് നടക്കുന്നത്. 10 ദിവസത്തിനുള്ളിൽ മറുപടി നൽകാം എന്ന് രാഹുൽ ഗാന്ധി അറിയിച്ചതാണ്. ഇതിനിടയിൽ വീണ്ടും പോലീസ് വന്നത് വിവാദം സൃഷ്ട്ടിക്കാനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കഴിഞ്ഞ രണ്ടുദിവസത്തിനിടെ മൂന്ന് തവണയാണ് പോലീസ് രാഹുൽ ഗാന്ധിയെ തേടിയെത്തിയത്. ഇതിനെതിരെ കനത്ത പ്രതിഷേധമാണ് കോൺഗ്രസ് ഉയർത്തുന്നത്. പീഡനത്തിന് ഇരയായ സ്ത്രീകൾ തന്നോട് സംസാരിച്ചെന്ന പരാമർശത്തിന്റെ വിവരങ്ങൾ തേടി ഡൽഹി പൊലീസ് രാഹുൽ ഗാന്ധിയുടെ വീട്ടിലെത്തിയത്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളന വേദിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിലായിരുന്നു പരാമർശം. ഡൽഹി പൊലീസ് നടപടിക്ക് എതിരെ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയുടെ വീട്ടിൽ എത്തി. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൻ്റെ പ്രതികാര നടപടിയാണ് ഇതെന്നും കോൺഗ്രസ് ആരോപിച്ചു.

ജനുവരി 30ന് ശ്രീനഗറിലെ ഭാരത് ജോഡോ യാത്രയുടെ സമാപന വേദിയിലാണ് രാഹുൽ ഗാന്ധിയുടെ ഈ പരാമർശം. പീഡനത്തിന് ഇരയായെന്ന് രാഹുൽ ഗാന്ധിയോട് വെളിപ്പെടുത്തിയ സ്ത്രീകളുടെ വിവരങ്ങളാണ് പൊലീസ് തേടുന്നത്. ഇവർക്ക് സംരക്ഷണം ഒരുക്കാനാണ് വിവരങ്ങൾ തേടുന്നത് എന്നാണ് ഡൽഹി പൊലീസ് നൽകുന്ന വിശദീകരണം.

TAGS :

Next Story