രേണുക സ്വാമി വധക്കേസ്; കന്നഡ നടൻ ദർശൻ അറസ്റ്റിൽ
കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗളൂരു പൊലീസ് ദർശനെ അറസ്റ്റ് ചെയ്തത്

ബംഗളൂരു: രേണുക സ്വാമി വധക്കേസിൽ കന്നഡ നടൻ ദർശൻ അറസ്റ്റിൽ. കർണാടക ഹൈക്കോടതി അനുവദിച്ച ജാമ്യം സുപ്രിംകോടതി റദ്ദാക്കിയതിന് പിന്നാലെയാണ് ബംഗളൂരു പൊലീസ് ദർശനെ അറസ്റ്റ് ചെയ്തത്.
ബംഗളുരുവിലെ ഹൊസകരെഹള്ളിയിലെ ഭാര്യയുടെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പ്രതികളായ ദർശൻ, നടി പവിത്ര ഗൗഡ ഉൾപ്പെടെ ഏഴ് പേർക്ക് 2024 ഡിസംബർ 13നാണ് കർണാടക ഹൈക്കോടതി ജാമ്യമനുവദിച്ചത്.
കുററകൃത്യത്തിൻറെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്ന് സുപ്രിംകോടതി വിമർശിച്ചു. സാക്ഷികളെ സ്വാധിനിക്കാനും വിചാരണ അട്ടിമറിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ജാമ്യം റദ്ദാക്കിയത്.
പ്രതികൾക്ക് ജയിലിൽ പ്രത്യേക പരിഗണന നൽകരുതെന്നും നൽകിയാൽ ജയിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നൽകി. നടി പവിത്ര ഗൗഡക്ക് മോശം സന്ദേശങ്ങൾ അയച്ചതിന് രേണുകസ്വാമി എന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി എന്നാണ് കേസ്.
Adjust Story Font
16

