Quantcast

ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ അഞ്ച് മരണം; മരിച്ചവരിൽ നാല് പേർ മലയാളികള്‍

പാലക്കാട് സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ് എന്നിവരാണ് മരിച്ചത്.

MediaOne Logo

ബിന്‍സി ദേവസ്യ

  • Updated:

    2023-12-05 16:54:55.0

Published:

5 Dec 2023 1:48 PM GMT

road accident in Jammu, Four of the dead are Malayalis, accident, death, ജമ്മുവിലെ വാഹനാപകടം, മരിച്ചവരിൽ നാലുപേർ മലയാളികൾ, അപകടം, മരണം
X

ഗന്ദർബാൽ: ജമ്മു കശ്മീരിൽ വാഹനാപകടത്തിൽ അഞ്ച് മരണം. മരിച്ചവരിൽ നാലു പേർ മലയാളികളാണ്. ഇവർ വാഹനം നിയന്ത്രണംവിട്ട് മലയിടുക്കിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. പാലക്കാട് സ്വദേശികളായ സുധേഷ്, അനിൽ, രാഹുൽ, വിഘ്നേഷ്, ഡ്രൈവർ ഐജാസ് അഹമ്മദ് എന്നിവരാണ് മരിച്ചത്.

ശ്രീനഗർ-ലേ ഹൈവേയിലെ സോജില ചുരത്തിൽ ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. മനോജ്, രജീഷ്, അരുൺ എന്നിവർക്ക് പരിക്കേറ്റു. ഇവരെ സോനാമാർഗിലെ പി.എച്ച്‌.സിയിൽ എത്തിക്കുകയും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി സ്‌കിംസ് സൗരയിലേക്ക് മാറ്റുകയും ചെയ്തു.

ഡ്രൈവറടക്കം എട്ടു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. നാല് പേർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. റോഡിൽ മഞ്ഞ് വീണ് വാഹനം തെന്നിയതാണ് അപകടകാരണമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കശ്മീരിലേക്ക് വിനോദയാത്രക്കായി പോയ സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.

മരിച്ചവരുടെ മൃതദേഹങ്ങൾ ശ്രീ നഗരമിലെ സർക്കാർ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. രണ്ട് കാറുകളിലായി 13 അംഗ സംഘമാണ് വിനോദ യാത്രയ്ക്ക് പോയത്. ഇതിലൊരു കാറാണ് അപകടത്തിൽപ്പെട്ടത്. സംഭവത്തിൽ നോർക്ക ഉദ്യോഗസ്ഥർ കുടുംബങ്ങളുമായി സംസാരിച്ചു.

TAGS :

Next Story