135 എംഎൽഎമാരിൽ 109 പേരുടെയും പിന്തുണ; ഏക ഒബിസി മുഖം, എന്നിട്ടും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മാറാൻ സിദ്ധരാമയ്യ; കർണാടകത്തിലും വി.ഡി സതീശൻ എഫക്ട്?
ദേശീയ രാഷ്ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം

ബംഗളൂരു: കർണാടകത്തിലും വി.ഡി സതീശൻ എഫക്ട്. എംഎൽഎമാരുടെ പിന്തുണയിൽ സിദ്ധരാമയ്യ ഏറെ മുന്നിലാണെങ്കിലും താഴെ തട്ടിലെ കോൺഗ്രസ് പ്രവർത്തകരുടെ പിന്തുണയാണ് ഡി.കെ ശിവകുമാറിന് തുണയായത്. ദേശീയ രാഷ്ട്രീയത്തിലേക്കാണ് സിദ്ധരാമയ്യയുടെ ചുവടുമാറ്റം.
മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്തുണയും രാജ്യത്തെ കോൺഗ്രസ് മുഖ്യമന്തിമാരിൽ ഏക ഒബിസി മുഖം എന്ന വാദത്തിലുമാണ് കഴിഞ്ഞ 6 മാസമായി സിദ്ധരാമയ്യ പിടിച്ചു നിൽക്കുന്നത്. 135 കോൺഗ്രസ് എംഎൽഎമാരിൽ 109 പേരുടെയും പിന്തുണ തനിക്കാണെന്ന് സിദ്ധരാമയ്യ വാദിച്ചു. സാമാജികരുടെ പിന്തുണ കത്തും ഹൈക്കമാൻഡിന് മുമ്പാകെ ഹാജരാക്കി. സിദ്ധരാമയയ്ക്കും ഡി.കെ ശിവകുമാറിനും രണ്ടര വർഷം എന്ന നിലയിലിലായിരുന്നു ആദ്യ ധാരണ .
ജനവികാരവും മുൻ ധാരണയും പാലിക്കണമെന്ന ഹൈക്കമാൻഡ് വാശിക്ക് മുന്നിൽ സിദ്ധരാമയ്യ ഒടുവിൽ കീഴടങ്ങുകയാണ്. അടുത്ത മാസം നടക്കുന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ കർണാടകത്തിൽ നിന്നുള്ള സ്ഥാനാർഥിയാകും. ദേശീയ തലത്തിൽ ഒബിസി മുഖം, രാജ്യസഭാ പ്രതിപക്ഷ നേതാവ് എന്ന പരിഗണനയും ലഭിച്ചേക്കും. രാജ്യസഭാ വോട്ടെടുപ്പ് ദിനം വരെ മുഖ്യമന്ത്രിയായി തുടരാൻ അനുവദിക്കണമെന്നാണ് സിദ്ധരാമയ്യയുടെ ഏക ഡിമാൻഡ്. ഈ വ്യവസ്ഥ അംഗീകരിക്കപ്പെടുമോ എന്ന് ഇന്നറിയാൻ കഴിയും.
Adjust Story Font
16

