തലയണക്കിടയിൽ പത്തി വിടർത്തി വിഷപ്പാമ്പ്; വീഡിയോ വൈറൽ
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ

നാഗ്പൂർ: നാഗ്പൂരിലെ ഒരു വീട്ടിലെ കിടപ്പുമുറിയിൽ ഉഗ്രവിഷമുള്ള പാമ്പിനെ കണ്ടെത്തി. തലയണക്കടിയിലാണ് പാമ്പിനെ കണ്ടത്.
സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോ ജനങ്ങളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
വീഡിയോയിലെ ദൃശ്യങ്ങൾ അനുസരിച്ച് വീട്ടിലെ കിടപ്പു മുറിയിൽ തലയണക്ക് പിറകിലായാണ് ഉഗ്ര വിഷമുള്ള പാമ്പിനെ കണ്ടത്. പെട്ടെന്നു തന്നെ പാമ്പിനെ പിടികൂടി കാട്ടിലുപേക്ഷിച്ചു. എന്നാൽ ഇത്രയും വലിയ പാമ്പിനെ വീട്ടിനുള്ളിൽ കണ്ടത് ആളുകളിൽ പരിഭ്രാന്തിയുളവാക്കിയിട്ടുണ്ട്.
മഴക്കാലം കൂടി ആയതോടെ ഇത്തരം സംഭവങ്ങൾ പതിവാകുമോ എന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വീടിനുള്ളിലെ സോഫയിൽ പാമ്പിനെ കണ്ട വീഡിയോയും സാമൂഹ്യ മാധ്യമത്തിൽ തരംഗമാകുന്നു.
മഴക്കാലം ഏറെ ശ്രദ്ധപുലര്‍ത്തേണ്ട കാലമാണ്. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും മാത്രമല്ല മഴക്കാലത്ത് വെല്ലുവിളിയാവുക. ജനവാസ മേഖലയില്‍ പാമ്പുകളുടെ ശല്യം രൂക്ഷമാകുന്ന സമയം കൂടിയാണ് മഴക്കാലം. ഇത്തരത്തിലുള്ള നിരവധി വിഡിയോകള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അത്തരത്തിലുള്ള ഒരു ദൃശ്യമാണിപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.
Adjust Story Font
16

