Quantcast

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; കോൺഗ്രസ് യോഗം ഇന്ന് ഡൽഹിയിൽ

രാവിലെ 10.30 ന് ഇന്ദിരാഭവനിലാണ് യോഗം

MediaOne Logo

Web Desk

  • Updated:

    2025-11-18 09:47:42.0

Published:

18 Nov 2025 6:34 AM IST

വോട്ടർ പട്ടിക തീവ്ര പരിഷ്കരണം; കോൺഗ്രസ് യോഗം ഇന്ന് ഡൽഹിയിൽ
X

ന്യൂഡൽഹി: വോട്ടർ പട്ടിക തീവ്ര പരിഷ്കരണം ചർച്ച ചെയ്യാൻ കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ ചേരും. രാവിലെ 10.30ന് ഇന്ദിരാഭവനിലാണ് യോഗം. കേരളം ഉൾപ്പെടെ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും നേതാക്കളുടെ യോഗമാണ് ചേരുന്നത്.

പിസിസി അധ്യക്ഷന്മാർ നിയമസഭാ കക്ഷി നേതാക്കൾ സംസ്ഥാനങ്ങളുടെ ചുമതലയുള്ള നേതാക്കൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും. എസ്ഐആറുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന ആശങ്കകൾ യോഗം ചർച്ച ചെയ്യും. എസ്ഐആറിനെതിരായ തുടർ പ്രതിഷേധ പരിപാടികൾക്ക് യോഗം രൂപം നൽകും.

കണ്ണൂർ ഏറ്റുകുടുക്കയിൽ ജോലി സമ്മർദം മൂലം അനീഷ് ജോർജ് എന്ന ബിഎൽഒ ജീവനൊടുക്കിയ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം മൂലം തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിനുള്ള എന്യുമറേഷൻ ഫോം വിതരണത്തിൽ ഇടിവാണ് ഇന്നലെയുണ്ടായത്. വരും ദിവസങ്ങളിലും ഫോം വിതരണം മന്ദഗതിയിലാവാനാണ് സാധ്യത. വിഷയത്തെ നിയമപരമായി നേരിടാനാണ് സർവീസ് സംഘടനകളുടെയും തീരുമാനം. സംസ്ഥാന വ്യാപക പ്രതിഷേധമുണ്ടായിട്ടും ഇതുവരെയും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ പ്രതികരിച്ചിട്ടില്ല. അതേസമയം, ഈ മാസം 25 നുള്ളിൽ ഫോം പൂരിപ്പിച്ച് തിരികെ വാങ്ങാനാണ് കമ്മീഷന്റെ നീക്കം.

TAGS :

Next Story