തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ്: മുസ്‌ലിം ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും
ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്

- Published:
28 March 2026 7:55 PM IST

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് രണ്ട് സീറ്റിൽ മത്സരിക്കും. പാപനാശം, വാണിയമ്പാടി മണ്ഡലങ്ങളിലാണ് ലീഗ് മത്സരിക്കുക. കോണി അടയാളത്തിൽ തന്നെയാണ് മത്സരിക്കുന്നത്. തമിഴ്‌നാട്ടിൽ ഡിഎംകെ മുന്നണിയുടെ ഭാഗമാണ് ലീഗ്.
കോൺഗ്രസ്, ഡിഎംഡികെ, വിസികെ, മുസ്‌ലിം ലീഗ്, സിപിഐ, സിപിഎം, എംഡിഎംകെ, എംഎംകെ, എംപിപി, ടിഡികെ, എംജെകെ, എസ്ഡിപിഐ, കെഎംഡികെ എന്നീ പാർട്ടികളാണ് ഡിഎംകെ മുന്നണിയിലുള്ളത്.
കോൺഗ്രസ് 28 സീറ്റിലാണ് മത്സരിക്കുന്നത്. വിസികെ എട്ട് സീറ്റിൽ മത്സരിക്കും. സിപിഎമ്മും സിപിഐയും അഞ്ച് സീറ്റിൽ വീതം മത്സരിക്കും. ഏപ്രിൽ 23-നാണ് തമിഴ്‌നാട്ടിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Next Story
Adjust Story Font
16
