Quantcast

തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ മുന്നേറ്റം; ചുവടുറപ്പിക്കാനാവാതെ ബിജെപി

ഫലം പ്രഖ്യാപിച്ച 300 വാർഡുകളിൽ 48 സീറ്റിൽ മാത്രമാണ് ബിജെപി വിജയിച്ചത്

MediaOne Logo
തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പ്: കോൺഗ്രസിന് വൻ മുന്നേറ്റം; ചുവടുറപ്പിക്കാനാവാതെ ബിജെപി
X

ഹൈദരാബാദ്: തെലങ്കാന മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ കോൺഗ്രസിന് വൻ മുന്നേറ്റം. 116 മുനിസിപ്പാലിറ്റികളിലേക്കും ഏഴ് കോർപറേഷനുകളിലേക്കുമാണ് ബുധനാഴ്ച തെരഞ്ഞെടുപ്പ് നടന്നത്.

രംഗറെഡ്ഡി ജില്ലയിൽ ഫലം പ്രഖ്യാപിച്ച 73 വാർഡിൽ 27 സീറ്റിലാണ് കോൺഗ്രസ് വിജയിച്ചത്. ബിആർഎസ് 32 സീറ്റിലും ബിജെപി ഒമ്പത് സീറ്റിലും വിജയിച്ചു. അഞ്ച് സീറ്റിൽ സ്വതന്ത്രൻമാരാണ് വിജയിച്ചത്.

സംസ്ഥാനത്ത് ആകെ ഫലം പ്രഖ്യാപിച്ച 300 വാർഡുകളിൽ കോൺഗ്രസ് വിജയിച്ചു. ബിആർഎസ് 170 വാർഡിലും ബിജെപി 48 സീറ്റിലുമാണ് വിജയിച്ചത്. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടന്ന വോട്ടെടുപ്പ് ആയതിനാൽ രാത്രിയോടെ മാത്രമേ അന്തിമ ഫലം പുറത്തുവരികയുള്ളൂ.

തദ്ദേശ തെരഞ്ഞെടുപ്പിലെ മികച്ച വിജയം സംസ്ഥാനത്തെ ഭരണകക്ഷിയായ കോൺഗ്രസിന്റെ ആധിപത്യം അരക്കിട്ടുറപ്പിക്കുന്നതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ട ബിആർഎസ് തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ദക്ഷിണേന്ത്യയിൽ വേരുറപ്പിക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് അത്ര സന്തോഷകരമായ ഫലമല്ല തെലങ്കാനയിൽ നിന്ന് പുറത്തുവരുന്നത്.

TAGS :

Next Story