Quantcast

മണിപ്പൂരില്‍ സംഘർഷാവസ്ഥ തുടരുന്നു; പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടൽ

കുക്കി മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു

MediaOne Logo

Web Desk

  • Published:

    10 March 2025 1:46 AM GMT

manipur violence,manipur violence latest news,india
X

ഇംഫാല്‍ : മണിപ്പൂരിലെ കുക്കി മേഖലകളിൽ സംഘർഷാവസ്ഥ തുടരുന്നു. കാങ്‌പോക്പി ജില്ലയിൽ പലയിടത്തും പ്രതിഷേധക്കാരും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ചുരാചന്ദ്പൂരിൽ പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കത്തിച്ചും പാറകൾ ഉപയോഗിച്ചും ഗതാഗതം തടസപ്പെടുത്താൻ ശ്രമിച്ചു. സംഘർഷ സാഹചര്യം കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു.

സാഹചര്യം കേന്ദ്രസർക്കാർ നിരന്തരം വിലയിരുത്തി വരികയാണ്.കഴിഞ്ഞ ദിവസം മണിപ്പൂരിൽ ബസ് സർവീസ് പുനരാരംഭിച്ചതിന് പിന്നാലെയാണ് സംഘർഷം വീണ്ടും ഉടലെടുത്തത്.

TAGS :

Next Story