Quantcast

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണം: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

എല്ലാത്തരത്തിലുമുള്ള തീവ്രവാദവും വർഗീയതയും എതിർക്കണമെന്നും ബേബി

MediaOne Logo

Web Desk

  • Published:

    24 April 2025 2:31 PM IST

ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി സ്വീകരിക്കണം: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി
X

ന്യൂ ഡൽഹി: ഭീകരവാദത്തെ അമർച്ച ചെയ്യാൻ കേന്ദ്രസർക്കാർ ശക്തമായ നടപടി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ.ബേബി. ഭീകരവാദത്തിന് മതവുമായി ബന്ധമില്ല. എല്ലാത്തരത്തിലുമുള്ള തീവ്രവാദവും വർഗീയതയും എതിർക്കണമെന്നും ബേബി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു എം എ ബേബിയുടെ പ്രതികരണം.

അതേസമയം, പാകിസ്താനെതിരെയുള്ള ഇന്ത്യയുടെ നയതന്ത്ര നടപടികൾ രണ്ടാം ദിവസവും ശക്തമായി തുടരുകയാണ്. പാക് ഹൈകമ്മീഷന് മുന്നിലെ സുരക്ഷാ ബാരിക്കേഡുകൾ നീക്കി. എക്സ് അക്കൗണ്ടും പൂട്ടി. കേന്ദ്ര സർക്കാരിന്റെ ആവശ്യം അനുസരിച്ച് എക്‌സിന്റേതാണ് നടപടി. ഗവൺമെന്റ് ഓഫ് പാകിസ്താൻ എന്ന ടാഗിലുള്ള എല്ലാ അക്കൗണ്ടുകൾക്കും ഇന്ത്യയിൽ വിലക്കുണ്ട്.

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷിയോഗം ഇന്ന് ചേരും. സിന്ധു നദീജല ഉടമ്പടി മരവിപ്പിക്കുക, പാക് പൗരന്മാര്‍ക്ക് നല്‍കിയ വിസ റദ്ദാക്കുക തുടങ്ങി പാകിസ്താനെതിരെ കര്‍ശന നടപടികള്‍ ഇന്നലെ ഇന്ത്യ സ്വീകരിച്ചിരുന്നു.

TAGS :

Next Story