Quantcast

മാർക്കറ്റിൽനിന്ന് നവജാത ശിശുവിന്റെ തലയും കൈയ്യും കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്

മറ്റു ശരീരഭാഗങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് പൊലീസ്

MediaOne Logo

Web Desk

  • Updated:

    2022-09-01 12:04:14.0

Published:

1 Sep 2022 12:02 PM GMT

മാർക്കറ്റിൽനിന്ന് നവജാത ശിശുവിന്റെ തലയും കൈയ്യും കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് പൊലീസ്
X

ജബൽപൂർ: മധ്യപ്രദേശിലെ ജബൽപൂർ ജില്ലയിലെ മാർക്കറ്റിൽനിന്ന് നവജാത ശിശുവിന്റെ തലയും കൈയ്യും മറ്റു ശരീരഭാഗങ്ങളും ഭാഗികമായി തുണിയിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തി. നേതാജി സുഭാഷ് ചന്ദ്രബോസ് മെഡിക്കൽ കോളേജിലെ ജീവനക്കാരാണ് നവജാത ശിശുവിന്റെ ശരീരഭാഗങ്ങൾ വികൃതമാക്കപ്പെട്ട നിലയിൽ ആദ്യം കണ്ടത്. ഉടനെ ഇവർ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

മറ്റു ശരീരഭാഗങ്ങൾക്കായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ലെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് തുഷാർ സിംഗ് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മാർക്കറ്റിൽ നിന്ന് കണ്ടെത്തിയ രണ്ട് ശരീരഭാഗങ്ങൾ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പി.ടി.ഐയോട് പറഞ്ഞു.

TAGS :

Next Story