Quantcast

ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ സ്റ്റേഷനുകൾ; പത്തിൽ ഒമ്പതും ഇന്ത്യയിൽ

7,000ത്തിലധികം സ്റ്റേഷനുകളും 13,000ത്തിലധികം പാസഞ്ചർ ട്രെയിനുകളുമുള്ള ഇന്ത്യൻ റെയിൽവേ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പൊതുഗതാഗത സംവിധാനമാണ്

MediaOne Logo

Web Desk

  • Updated:

    2025-10-04 14:07:06.0

Published:

4 Oct 2025 7:35 PM IST

ലോകത്തിലെ ഏറ്റവും നീളമേറിയ റെയിൽവേ സ്റ്റേഷനുകൾ; പത്തിൽ ഒമ്പതും ഇന്ത്യയിൽ
X

കർണാടക: ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ ശൃംഖലകളിൽ ഒന്നാണ് ഇന്ത്യൻ റെയിൽവേ. 7,000ത്തിലധികം സ്റ്റേഷനുകളും 13,000ത്തിലധികം പാസഞ്ചർ ട്രെയിനുകളുമുള്ള ഇന്ത്യൻ റെയിൽവേ എല്ലാ ദിവസവും ദശലക്ഷക്കണക്കിന് ആളുകൾ ആശ്രയിക്കുന്ന പ്രധാന പൊതുഗതാഗത സംവിധാനമാണ്. എന്നാൽ രസകരമായ കാര്യം ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ഇന്ത്യയിലാണ് എന്നതാണ്. ഏറ്റവും നീളം കൂടിയത് മാത്രമല്ല, പട്ടികയിൽ പത്തിൽ ഒമ്പതും ഇന്ത്യയിലാണ് എന്നതാണ് കൂടുതൽ കൗതുകം.

കർണാടകയിലെ ശ്രീ സിദ്ധാരൂഢ സ്വാമിജി ഹുബ്ബള്ളി ജംഗ്ഷനാണ് ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ സ്റ്റേഷൻ. 1,507 മീറ്റർ (ഏകദേശം 4,944 അടി) നീളമാണ് ഹുബ്ബള്ളി ജംഗ്ഷൻ സ്റ്റേഷനുള്ളത്. ബെംഗളൂരു (ദാവൻഗരെ വഴി), ഹൊസപേട്ട് (ഗദഗ് വഴി), വാസ്കോ-ഡ-ഗാമ /ബെലഗാവി (ലോണ്ട വഴി) എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന റെയിൽവേ ഹബ്ബാണ് ഈ സ്റ്റേഷൻ.

2023 മാർച്ചിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്‌ഫോം ഹുബ്ബള്ളി ജംഗ്ഷനെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. യാത്രക്കാർക്ക് യാത്ര കൂടുതൽ സുഖകരവുമാക്കുന്നതിനും സ്റ്റേഷന്റെ പഴയ ഭംഗി നിലനിർത്തുന്നതിനുമായി ഇന്ത്യൻ റെയിൽവേയുടെ ഒരു പ്രധാന ആധുനികവൽക്കരണ പദ്ധതിയുടെ ഭാഗമായാണ് ഈ പ്ലാറ്റ്‌ഫോം നിർമിച്ചത്.

ദക്ഷിണ പശ്ചിമ റെയിൽവേ മേഖലയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റേഷനുകളിൽ ഒന്നാണ് ഹുബ്ബള്ളി ജംഗ്ഷൻ. മഹാരാഷ്ട്ര, ഗോവ, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്നാട് എന്നിവയുൾപ്പെടെ നിരവധി സംസ്ഥാനങ്ങളെ ഇത് ബന്ധിപ്പിക്കുന്നു. പ്രധാന സ്റ്റേഷനുകളിലെ തിരക്ക് കുറക്കുന്നതിനും ഒന്നിലധികം ട്രെയിനുകൾ ഒരേസമയം നിർത്താൻ സൗകര്യത്തിലും പ്ലാറ്റ്‌ഫോം വികസിപ്പിച്ചു.

ലോകത്തിലെ ഏറ്റവും നീളം കൂടിയ പത്ത് സ്റ്റേഷനുകൾ:




TAGS :

Next Story