Quantcast

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഭീകരർ പിടിയിൽ

44 രാഷ്ട്രീയ റൈഫിൽസ്, കശ്മീർ പോലീസ്, സിആർപിഎഫിന്റെ ബറ്റാലിയൻ 178 എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അറസ്റ്റ്

MediaOne Logo

Web Desk

  • Published:

    29 May 2025 10:18 AM IST

ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ രണ്ട് ഭീകരർ പിടിയിൽ
X

ന്യൂഡൽഹി: ജമ്മു കശ്മീരിലെ ഷോപ്പിയാനിൽ നിന്നും രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി. ഇവരിൽ നിന്ന് തോക്കും ഗ്രനേഡുമുൾപ്പടെയുള്ള ആയുധങ്ങളും പിടികൂടി. ഇർഫാൻ ബഷീർ, ഉസൈർ സലാം എന്നിവരാണ് പിടിയിലായത്.

44 രാഷ്ട്രീയ റൈഫിൽസ്, കശ്മീർ പോലീസ്, സിആർപിഎഫിന്റെ ബറ്റാലിയൻ 178 എന്നിവർ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് അറസ്റ്റ്. പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും തുടരന്വേഷണത്തിന് നടപടികൾ ആരംഭിച്ചതായും ഷോപ്പിയാൻ പൊലീസ് പറഞ്ഞു.

പഹൽഗാം ഭീകരാക്രമണത്തിന് ശേഷം അതിർത്തി മേഖലകളിൽ സുരക്ഷ കടുപ്പിച്ചിരുന്നു. നേരത്തെ അതിർത്തിയിൽ പല ഭാഗങ്ങളിലും നടന്ന നുഴഞ്ഞു കയറ്റ ശ്രമങ്ങൾ സേന പരാജയപ്പെടുത്തിയിരുന്നു. ഏപ്രിൽ 22 നാണ് പഹൽഗാമിലെ ബൈസരൻ വാലിയിൽ ഭീകരാക്രമണമുണ്ടാകുന്നതും 26 പേർ കൊല്ലപ്പെട്ടതും.

TAGS :

Next Story