Quantcast

യുപിയിൽ സ്ത്രീകൾക്ക് നടുറോഡിൽ മർദനം; വീഡിയോ പ്രചരിച്ചതോടെ കേസ്

രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-08-10 07:03:03.0

Published:

10 Aug 2023 7:00 AM GMT

യുപിയിൽ സ്ത്രീകൾക്ക് നടുറോഡിൽ മർദനം; വീഡിയോ പ്രചരിച്ചതോടെ കേസ്
X

ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരെ നടുറോഡിൽ മർദനം. ബദൗനിലെ ബിൽസി പൊലീസ് സ്‌റ്റേഷൻ പരിധിയിൽ മഹാലോലി ഗ്രാമത്തിലാണ് സംഭവം നടന്നത്. രണ്ട് സ്ത്രീകളെ രണ്ട് പുരുഷന്മാരും ഒരു കുട്ടിയും ചേർന്ന് മർദിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. കല്ലും ഇഷ്ടികയും കൊണ്ട് സ്ത്രീകളെ മർദിക്കുന്നതാണ് വീഡിയോയിലുള്ളത്.

വീഡിയോ വൈറലായതോടെ രണ്ട് പേർക്കെതിരെ കേസെടുത്തതായി സ്വതന്ത്ര മാധ്യമപ്രവർത്തകൻ അഷ്‌റഫ് ഹുസൈൻ ട്വീറ്റ് ചെയ്തു. മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ സ്ത്രീകളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Women beaten on road in UP; The case after the video went viral

TAGS :

Next Story